മല്ലപ്പള്ളി കെഎസ്ആർടിസി സ്റ്റാൻഡിന് സമീപം മിനി മെറ്റിരിയൽ കളക്ഷൻ സെന്ററിന് സമീപം മാലിന്യം കുമിഞ്ഞ് കൂടുന്നു                

മല്ലപ്പള്ളി : കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിനു സമീപം പഞ്ചായത്ത് സ്ഥാപിച്ചിരിക്കുന്ന മിനി മെറ്റിരിയൽ കളക്ഷൻ സെന്ററിന് സമീപം മാലിന്യം കുമിഞ്ഞ് കൂടുന്നു. കളക്ഷൻ സെന്റർ നിറഞ്ഞതിനെ തുടർന്ന് മാലിന്യങ്ങൾ ചാക്കിലും പ്ലാസ്റ്റിക് കവറുകളിലും കെട്ടിയനിലയിൽ സെന്ററിന് പുറത്തും നിറഞ്ഞിരിക്കുകയാണ്. 

ദുർഗന്ധം വമിക്കുന്നതിനാൽ ഇതു വഴിയുളള വാഹന യാത്ര പോലും ദുസഹമായിരിക്കുകയാണ്. ഹരിത കർമ്മസേന വിടുകളിൽ നിന്നും ശേഖരിക്കുന്ന ഖരമാലിന്യങ്ങൾ സൂക്ഷിക്കുന്നതിനാണ് ഇവിടെ കളക്ഷൻ സെന്റർ സ്ഥാപിച്ചത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യം വരെ ഇവിടെ തള്ളുന്നുണ്ട്. രാത്രികാലങ്ങളിൽ വാഹനങ്ങളിലെത്തി ദൂരെ സ്ഥലങ്ങളിൽ നിന്നുള്ള മാലിന്യങ്ങളും തള്ളുകയാണ്. ഖരമാലിന്യങ്ങളല്ലാതെ മറ്റ് മാലിന്യം തള്ളുന്നവർക്കെതിരെ നിയമ നടപടി സ്വികരിക്കുമെന്ന്  അധികൃതർ പറയുന്നു. എങ്കിലും

ഇതൊന്നും കണ്ടില്ലാന്ന മട്ടിലാണ് മാലിന്യം നീക്കം ചെയ്യുന്നതിന് നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

Hot Topics

Related Articles