കൊച്ചി : കെഎസ്ആർടിസിയിലെ പെൻഷൻ കുടിശിക രണ്ടാഴ്ചക്കകം നല്‍കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. 3 മാസത്തെ പെൻഷൻ കുടിശികയാണ് നല്‍കാനുള്ളത്. സഹകരണ സംഘങ്ങളുടെ കണ്‍സോർഷ്യം വഴിയാകും തുക കണ്ടെത്തുകയെന്നും സർക്കാർ അറിയിച്ചു. കണ്‍സോർഷ്യവുമായി എംഒയു ഉടൻ ഒപ്പ് വയ്ക്കുമെന്നും സർക്കാർ വ്യക്തമാക്കി. ചീഫ് സെക്രട്ടറി ഓണ്‍ലൈനില്‍ ഹാജരായാണ് ഹൈക്കോടതിയില്‍ ഇക്കാര്യം അറിയിച്ചത്.
Advertisements