ചർച്ച പരാജയം ; കെഎസ്‌ആർടിസി പണിമുടക്ക് ഇന്ന് അർധ രാത്രി മുതൽ

തിരുവനന്തപുരം:
ഇന്ന് അർധ രാത്രി മുതൽ കെഎസ്‌ആർടിസി പണിമുടക്ക്. ശമ്പള പരിഷ്കരണം സംബന്ധിച്ച്‌ മന്ത്രിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് അർധ രാത്രി മുതൽ ശനിയാഴ്ച അർധ രാത്രി വരെയാണ് ഐഎൻടിയുസി നേതൃത്വം നൽകുന്ന ടിഡിഎഫ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

Advertisements

യൂണിയനുകൾക്ക് മുൻപിൽ വെച്ച ശമ്പള സ്കെയിൽ തള്ളുന്നില്ലെന്നും എന്നാൽ മുഖ്യമന്ത്രിയും ധനമന്ത്രിയുമായും ആലോചിക്കാൻ സമയം വേണമെന്നായിരുന്നു മന്ത്രിയുടെ നിലപാട്. 24 മണിക്കൂറിനുള്ളിൽ തീരുമാനം അറിയിക്കണം എന്നായിരുന്നു ട്രേഡ് യൂണിയനുകൾ ആവശ്യപ്പെട്ടത്. ഇത് മന്ത്രി തള്ളി.കഴിഞ്ഞ 20നാണ് പണിമുടക്ക് നോട്ടീസ് നൽകിയത് എന്ന് യൂണിയനുകൾ ചൂണ്ടിക്കാണിക്കുന്നു. യൂണിയനുകൾ ആവശ്യപ്പെടുന്നത് പോലെ ശമ്പള സ്കെയിൽ അനുവദിച്ചാൽ 30 കോടി രൂപ അധിക ബാധ്യത വരുമെന്നും മന്ത്രി പറഞ്ഞു.

Hot Topics

Related Articles