കുടുംബ ബജറ്റ് താളം തെറ്റിച്ച സംസ്ഥാന ബജറ്റ് തുച്ചവരുമാനക്കാരായ പെൻഷൻ കാരുടേയും സാധാരണക്കാരുടെയും,പാവപ്പെട്ടവരുടേയും ജീവിതം ദുസഹമാക്കിയെന്ന് കേരള ഗാന്ധി ദർശൻ വേദി ജില്ലാ ജനറൽ സെക്രട്ടറി കെ.ജി.റെജി പ്രസ്താവിച്ചു.
പെൻഷൻകാരുടെ തടഞ്ഞു വച്ചിരിക്കുന്ന ആനുകൂല്യങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പെൻഷൻ അസോസിയേഷൻ ജില്ലാ ട്രഷറിക്ക് മുൻപിൽ നടത്തിക്കൊണ്ടിരുന്ന പഞ്ചദിന സത്യാഗ്രഹത്തിന്റെ സമാപാന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചരിത്രത്തിൽ ആദ്യമായി ഒരു സർക്കാർ ബജറ്റിന് മുൻപും പിൻപും നിത്യോപയോഗ സാധന വില വർദ്ധിപ്പിച്ച് സമസ്ത മേഖലയിലും നികുതി കുത്തനെ കുട്ടിയിരിക്കുന്നത് കമ്പോളത്തിലും സേവനമേഖലയിലും ബഹുഭൂരിപക്ഷം ജനങ്ങൾക്കും പിടിച്ചു നിൽക്കാൻ കഴിയാത്ത ദുരവസ്ഥയുണ്ടാക്കിയിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
കേരള സ്റ്റേറ്റ് സർവീസ് പെൻഷൻ അസോസിയേഷൻ പ്രസിഡൻറ് എം.പി.മോഹനൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ.എസ്.എസ്.പി.എ.സംസ്ഥാന കമ്മിറ്റി അംഗം ബിജിലി ജോസഫ് മുഖ്യ പ്രഭാഷണം നടത്തി.
കേരള ബഡ്ജറ്റിനെതിരെയുള്ള കരിദിനാചരണത്തിന്റെ ഭാഗമായി സത്യാഗ്രഹത്തിൽ പങ്കെടുത്ത 26 പേരും കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധം രേഖപ്പെടുത്തി.
കെ.എസ്.എസ്.പി.എ.യുടെ പഞ്ചദിന സത്യാഗ്രഹത്തിൽ 5 ദിവസവും പങ്കെടുത്ത പി.എ.മീരാപിള്ള,എം.പി.മോഹനൻ,കെ.ജി.റെജി,മുഹമ്മദ് സലീം എന്നിവരെ യോഗത്തിൽ വച്ച് ഷാൾ അണിയിച്ച് ആദരിച്ചു.
യോഗത്തിൽ പി.പി.ദാനിയേൽ,ജോൺ തോമസ് മാമ്പറ,പി.എൻ.വരദരാജൻ,എൻ.എസ്.ജോൺ,പ്രൊഫ.ബാബു വർഗീസ്,എം.കെ.പുരുഷോത്തമൻ,ഏബ്രഹാം വി.ചാക്കോ,,കെ.എ.വർഗീസ്,കെ.സ്.രാജൻ,എ.കെ.തരിയൻ,ഹാഷിം കെ.,എബ്രഹാം മാത്യൂ,അജയൻ പി.വേലായുധൻ,ജോൺ പി., എ.കെ.സുരേന്ദ്രൻ,ജയശ്രീ എസ്.നായർ,എം.വി.കോശി,ദാമോദരൻ റ്റി.എ.,ഗിവർഗീസ്,മുഹമ്മദ് സാലി ,കെ.എസ്.തോമസ് തുടങ്ങിയവർ സമാപന യോഗത്തിൽ പ്രസംഗിച്ചു.
ഫോട്ടോ ക്യാപ്ഷൻ –
പെൻഷൻകാരുടെ തടഞ്ഞു വച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ഉടൻ അനുവദിക്കണമെന്നും ,മെഡിസെപ് ന്യൂനതകൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന പഞ്ചദിന സത്യാഗ്രഹത്തിന്റെ സമാപാന സമരപരിപാടി പത്തനംതിട്ട ജില്ലാ ട്രഷറിക്ക് മുൻപിൽ കെ.പി.ജി.ഡി.ജില്ലാ ജനറൽ സെക്രട്ടറി കെ.ജി.റെജി ഉദ്ഘാടനം ചെയ്യുന്നു.
കെ.എസ്.എസ്.പി.എ.യുടെ പഞ്ചദിന സത്യാഗ്രഹം സമാപിച്ചു
Advertisements