വയനാട് പൂക്കോട് വെറ്റിനറി സർവകലാശാലയിലെ സിദ്ധാർത്ഥിന്റെ ആത്മഹത്യ: കെഎസ്‌യു കോട്ടയത്ത് നൈറ്റ് മാർച്ച് നടത്തി

വയനാട് : പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ കൊലപാതകത്തിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യുക, മരണം മൂടിവയ്ക്കാൻ ശ്രമിച്ച യൂണിവേഴ്സിറ്റി ഡീൻ അടക്കമുള്ള അധികൃതരെ പ്രോസിക്യൂട്ട് ചെയ്യുക കോളേജ് ഹോസ്റ്റലുകളിലെ ക്രിമിനൽ അധിനിവേശത്തെക്കുറിച്ച് സമഗ്രമായ ജുഡീഷ്യൽ അന്വേഷണം നടത്തുക
എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്‌.യു കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നൈറ്റ്മാർച്ച് ഡിസിസി പ്രസിഡന്റ്‌ നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ എൻ നൈസാം അധ്യക്ഷത വഹിച്ചു. എംപി സന്തോഷ്‌ കുമാർ, ജയിജ്ജി പാലക്കലോടി, ജോബിൻ ജേക്കബ്, ഗൗരി ശങ്കർ, ജോർജ് പയസ്, ജിത്തു ജോസ് എബ്രഹാം, സെബാസ്റ്റ്യൻ ജോയ്, സിംജോ സക്കറിയ, ജെസ്റ്റ്സ് പുതുശ്ശേരി, യശ്വന്ത് സി. നായർ, വിഷ്ണുപ്രിയ എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles