കെ.ടി ജലീലിന്റെ ബന്ധുനിയമന വിവാദം: സുപ്രീം കോടതി ഇന്ന് പരിഗണിക്കും; ജലീലിന് നിർണ്ണായകം

പ്രത്യേക ലേഖകൻ

Advertisements

ന്യൂഡൽഹി: കെ ടി ജലീൽ എംഎൽഎ ഉൾപ്പെട്ട ബന്ധുനിയമന വിവാദ ഹർജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും. ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ജലീൽ സുപ്രിംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിവാദവുമായി ബന്ധപ്പെട്ട് ജലീൽ സ്വജന പക്ഷപാതവും അധികാര ദുർവിനിയോഗവും നടത്തിയെന്നതുൾപ്പെടെ ലോകായുക്ത ചില കണ്ടെത്തലുകൾ നടത്തിയിരുന്നു. അതിനാൽ തന്നെ അധികാരത്തിൽ തുടരാൻ കഴിയില്ല എന്നാണ് ലോകായുക്ത ചൂണ്ടിക്കാട്ടിയത്. ഈ നിരീക്ഷണങ്ങൾ ഹൈക്കോടതിയും ശരിവച്ചിരുന്നു.

ഹൈക്കോടതി വിധിയെയും ലോകായുക്തയുടെ കണ്ടെത്തലിനെയും ചോദ്യം ചെയ്തുകൊണ്ടാണ് കെ ടി ജലീൽ സുപ്രിംകോടതിയെ സമീപിച്ചത്. ജസ്റ്റിസ് നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. തനിക്ക് സ്വാഭാവിക നീതി നഷ്ടപ്പെട്ടെന്നും തന്നെ കേൾക്കാൻ ലോകായുക്ത തയാറായില്ലെന്നുമാണ് കെ ടി ജലീലിന്റെ വാദം. കേസിൽ നടപടി ക്രമങ്ങൾ പാലിച്ചിട്ടില്ലെന്നും പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് ലോകായുക്തയുടെ കണ്ടെത്തലെന്നും ഹർജിയിൽ ജലീൽ ചൂണ്ടിക്കാട്ടി. തനിക്കെതിരായ വാദങ്ങളിൽ കൃത്യതയില്ലെന്നും ബന്ധുവായ ആളെ ന്യൂനപക്ഷ വികസന കോർപറേഷന്റെ ജനറൽ മാനേജരായി നിയമിച്ചതിൽ ഒരു തരത്തിലുമുള്ള അധികാര ദുർവിനിയോഗം ഇല്ലെന്നും ജലീൽ വാദിച്ചു.

Hot Topics

Related Articles