കോട്ടയം വാരിശേരിയിൽ ബുള്ളറ്റും പിക്ക് അപ് ഓട്ടോയും കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ക്ക് പരിക്ക്; പരിക്കേറ്റത് മരിയാതുരുത്ത് സ്വദേശികള്‍ക്ക്

ചാലുകുന്നില്‍ നിന്നും
ജാഗ്രതാന്യൂസ് ലൈവ്

Advertisements

പ്രത്യേക ലേഖകന്‍


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം: ചുങ്കം മെഡിക്കല്‍ കോളേജ് റോഡില്‍ വാരിശ്ശേരിയില്‍ നിയന്ത്രണം വിട്ട ബുള്ളറ്റ് ബൈക്കും പിക്ക് അപ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ക്ക് പരിക്കേറ്റു. മരിയാതുരുത്ത് സ്വദേശികളായ ശരത് (21) , ഗോകുല്‍ (19), സൂരജ് (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബുധാനാഴ്ച രാത്രി ഒന്‍പതരയോടെ ചുങ്കം വാരിശ്ശേരിയിലായിരുന്നു അപകടം. മെഡിക്കല്‍ കോളേജ് ഭാഗത്ത് നിന്നും എത്തിയ ആപേ ഓട്ടോറിക്ഷയില്‍ എതില്‍ ദിശയില്‍ നിന്നെത്തിയ ബുള്ളറ്റ് ബൈക്ക് ഇടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ് റോഡില്‍ വീണുകിടന്ന യുവാക്കളെ നാട്ടുകാര്‍ ചേര്‍ന്നാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത. മൂന്ന് പേര്‍ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് 15 മിനിറ്റോളം ഗതാഗതം സ്തംഭിച്ചു.

Hot Topics

Related Articles