കൂരോപ്പട : നാടിന്റെ ഉത്സവങ്ങളായി കലോത്സവങ്ങൾ മാറിയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു പ്രസ്താവിച്ചു. പങ്ങടയിൽ നടക്കുന്ന
പാമ്പാടി ഉപ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു കെ.വിബിന്ദു. കൂരോപ്പട പഞ്ചായത്ത് പ്രസിഡന്റ് ഷീലാ ചെറിയാൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം രാധാ. വി നായർ മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ മാനേജർ ഫാ. ബെന്നി കുഴിയടിയിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം റ്റി.എം ജോർജ് , പഞ്ചായത്ത് അംഗങ്ങളായ ഷീലാ മാത്യൂ , റ്റി.ജി മോഹനൻ. അനിൽ കൂരോപ്പട , ദീപ്തി ദിലീപ്, മഞ്ജു കൃഷ്ണകുമാർ, സന്ധ്യാ ജി നായർ, ആൻസ് ഗ്രൂപ്പ് എം.ഡി. അന്നമ്മ ട്രൂബ് വയലുങ്കൽ, സ്കൂൾ ഹെഡ് മാസ്റ്റർ വി.എം റെജിമോൻ , ഗവ.എൽ.പി സ്കൂൾ ഹെഡ്മിസ്ട്രസ്സ് സുനിതകുമാരി തുടങ്ങിയവർ പ്രസംഗിച്ചു. പങ്ങട സേക്രഡ് ഹാർട്ട് ഹൈസ്കൂൾ, ഗവ.എൽ.പി സ്കൂൾ , ഓർത്തഡോക്സ് പള്ളി ഹാൾ, യാക്കോബായാ പള്ളി ഹാൾ നടക്കുന്ന കലോത്സവത്തിൽ കൂരോപ്പട , പാമ്പാടി, മീനടം, മണർകാട് , അയർക്കുന്നം പഞ്ചായത്തുകളിലെ മൂവായിരത്തോളം വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിൽ പങ്കെടുക്കും. കലോത്സവം നവംബർ 9 ന് അവസാനിക്കും.