കുടമാളൂർ: ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിന് ജില്ലാ പഞ്ചായത്തിൽ നിന്നും അനുവദിച്ച പതിനഞ്ച് ലക്ഷം രൂപയുടെ പുനരുദ്ധാരണ പ്രവർത്തനോദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. റോസമ്മ സോണി നിർവഹിച്ചു.
Advertisements
പി ടി. എ. പ്രസിഡന്റ് ടി. ജെ അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക് പഞ്ചായത്തംഗം കെ. കെ. ഷാജിമോൻ, ഗ്രാമ പഞ്ചായത്തംഗം ബിന്ദു ഹരികുമാർ, പ്രിൻസിപ്പൽ റാണി ജെ., സ്കൂൾ ഹെഡ്മിസ്ട്രെസ് എം. പി. രാജേഷ്വരി എന്നിവർ പ്രസംഗിച്ചു.