കുക്കുമ്പർ ജ്യൂസ് കഴിക്കൂ; ചർമ്മവും ബിപിയും മാറ്റി മറിക്കാൻ കഴിയും; വിശപ്പും ദാഹവും മാറ്റാൻ മാത്രമല്ല ഈ ജ്യൂസ്

ഹെൽത്ത് ഡെസ്‌ക്
ജാഗ്രതാ ന്യൂസ്

നാം ജ്യൂസ് പലപ്പോഴും വിശപ്പും ദാഹവും മാറാനായി കഴിക്കുന്നതാണ്. അതിനാൽ തന്നെ പഴവർഗ്ഗങ്ങളാണ് പൊതുവേ ജ്യൂസ് ആയി ഉപയോഗിക്കാറ്. എന്നാൽ അത്ര സ്വാദില്ലെങ്കിൽ പോലും ആരോഗ്യം സംരക്ഷിക്കുന്ന ജ്യൂസുകളുണ്ട്. ഇത്തരത്തിൽ ഒന്നാണ് കുക്കുമ്ബർ അഥവാ ചെറുവെള്ളരി ജ്യൂസ്. സ്വാദിന്റെ കാര്യത്തിൽ മാത്രം മികവ് നിൽക്കില്ലെങ്കിലും ആരോഗ്യപരമായ കാര്യങ്ങളിൽ കുക്കുമ്പർ ജ്യൂസ് മികച്ചു നിൽക്കും.

Advertisements

ശരീരത്തിൽ ജലാംശം നില നിർത്തി ആരോഗ്യം നൽകാനുള്ള നല്ലൊരു വഴിയാണ് കുക്കുമ്പർ ജ്യൂസ്. ജലത്തിന്റെ സാന്നിധ്യം ഒരു ബോഡി ക്ലെൻസറായി പ്രവർത്തിക്കുകയും ശരീരത്തിൽ നിന്നും മാലിന്യങ്ങൾ നീക്കം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ ഹൃദയപ്രവർത്തനങ്ങൾ വേണ്ട രീതിയിൽ നടക്കുവാനും ശരീരത്തിൽ നിന്നും ടോക്‌സിനുകൾ പുറന്തള്ളാനും സഹായിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പൊട്ടാസ്യം, വിറ്റാമിൻ ഇ എന്നിവയുടെ ഒരു കലവറയാണ് കുക്കുമ്ബർ ജ്യൂസ്. ഇത് ചർമത്തിന് അത്ഭുതകരമായ ഫലങ്ങൾ സൃഷ്ടിക്കുന്നു. ചർമ്മത്തിന് ഈർപ്പം നൽകുന്നതുകൊണ്ട് ചുളിവുകൾ അടക്കമുള്ള പ്രശ്‌നങ്ങൾക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ചർമ്മത്തെ ശുദ്ധീകരിക്കാനും ചർമസുഷിരങ്ങൾ തുറക്കാനും സഹായിക്കുന്നു. ചർമത്തിന് പ്രായക്കൂടുതൽ തോന്നുന്നത് പിടിച്ചുനിർത്താൻ സാധിക്കും.

സൂര്യ താപത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാനും കരുവാളിപ്പ് നീക്കം ചെയ്യാനും സഹായിക്കുന്നു. ഇതിലെ സിലികോൺ, സൾഫർ എന്നിവ മുടിവളർച്ചയ്ക്ക് സഹായിക്കും. കലോറി തീരെയില്ലാത്ത കുക്കുമ്ബർ ജ്യൂസ് തടി കുറയ്ക്കാൻ പറ്റിയ മികച്ചൊരു വഴിയാണ്. വയർ പെട്ടെന്ന് നിറഞ്ഞതായി തോന്നും വിശപ്പു കുറയ്ക്കും. ഇതിലെ ജലാംശം ശരീരത്തിലെ കൊഴുപ്പു കളയാൻ സഹായിക്കും. നാരുകൾ അഥവാ ഫൈബർ നല്ല ഉറവിടമാണ് വെള്ളരിക്കാ. ഉയർന്ന ജലത്തിന്റെ അളവ് ദഹന ക്രമത്തിന് ഒരു മികച്ച സഹായമാണ്.

Hot Topics

Related Articles