കുമ്മനം നാട്ടൊരുമ കുമ്മനം പുഴയോരം ഫെസ്റ്റ് 2024 ഓഫീസ് ഉദ്ഘാടനവും, ടീസർ റിലീസും നവംബർ 15 വെള്ളിയാഴ്ച്ച വൈകിട്ട് ആറരയ്ക്ക് നടക്കും

കുമ്മനം: പുഴയോരം ഫെസ്റ്റ് 2024 ന്റെ ഓഫീസ് ഉദ്ഘാടനവും ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനവും നവംബർ 15 ന് വെള്ളിയാഴ്ച വൈകിട്ട് 6.30 ന് കുമ്മനം കുളപ്പുരക്കടവിൽ നടക്കും. ഉദ്ഘാടന ത്തോടനുബന്ധിച്ച് കരോക്കെ ഗാനമേള അരങ്ങേറും. ഓഫീസ് ഉദ്ഘാടനം തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ മേനോൻ നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം നിർവഹിക്കും. ആദ്യ ഫണ്ട് തിരുവാർപ്പ് പഞ്ചായത്ത് വാർഡ് മെമ്പർമാരായ ബുഷ്റ തൽഹത്ത്, സെമീമാ വി.എസ്, ഷൈനിമോൾ കെ.എം എന്നിവർ ചേർന്നു സ്വീകരിക്കും. ലോഗോ പ്രകാശനം തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രശ്മി പ്രസാദ് നിർവഹിക്കും. ടീസർ റിലീസ് തിരുവാർപ്പ് ഗ്രാമ പഞ്ചായത്ത് മെമ്പർ റൂബി ചാക്കോ നിർവഹിക്കും.

Advertisements

Hot Topics

Related Articles