താൽക്കാലിക റോഡിലൂടെ ബസ് കടത്തി വിടണം ജനകീയ ഹർജിക്ക് ഒപ്പുശേഖരണം

കുമരകം : താൽക്കാലിക റോഡിലൂടെ ബസ്സുകൾ കടത്തി വിടണമെന്ന എ ഐ വൈ എഫ് നിർദ്ദേശത്തിന് ജനപിന്തുണ. അധികാരികൾക്കെല്ലാം കത്ത് നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിൽ മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും ജനകീയ ഹർജി സമർപ്പിക്കുകയാണ് എ ഐ വൈ എഫ്. വെള്ളിയാഴ്ച വൈകിട്ട് നാലിന് കുമരകം ബസ് ബേയിൽ ജനകീയ ഹർജി ഒപ്പുശേഖരണം നടക്കും. എ ഐ വൈ എഫ് ഏറ്റുമാനൂർ മണ്ഡലം സെക്രട്ടറി എസ് ഷാജോ ജനകീയ ഹർജി ഒപ്പുശേഖരണം ഉദ്ഘാടനം ചെയ്യും. മേഖലാ പ്രസിഡണ്ട് സുരേഷ് കെ തോമസ് അധ്യക്ഷത വഹിക്കും.
അട്ടിപീടിക കൊഞ്ചുമട ബസ്സുകൾ ഇടതടവില്ലാതെ സർവീസ് നടത്തുമ്പോൾ , ചേർത്തല വൈക്കം ഭാഗത്തേക്കുള്ള ബസ്സുകൾക്ക് മാത്രം ലക്ഷ്മണ രേഖ തീർക്കുകയാണ് ഉദ്യോഗസ്ഥർ. ശരവേഗതയിൽ നിർമ്മാണം പൂർത്തിയാക്കാൻ കരാറുകാരൻ തയ്യാറെങ്കിലും ഉദ്യോഗസ്ഥ അനാസ്ഥ മൂലം നിർമ്മാണ പ്രവർത്തനങ്ങൾ ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുകയാണ്. ഉദ്യോഗസ്ഥ അനാസ്ഥ അവസാനിപ്പിച്ച് യുദ്ധകാല അടിസ്ഥാനത്തിൽ കോണത്താറ്റ് അപ്പ്രോച്ച് റോഡും പാലം നിർമ്മാണവും പൂർത്തീകരിക്കണമെന്ന് എ ഐ വൈ എഫ് കുമരകം മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.

Hot Topics

Related Articles