കുമരകത്ത് സ്വകാര്യ ബസ്സ് ഡ്രൈവറെ വാഹനം തടഞ്ഞ് മര്‍ദ്ദിച്ചു; ഉടമകള്‍ തമ്മിലുള്ള പ്രശ്‌നമെന്ന് ആരോപണം; പൊലീസ് അന്വേഷണം ആരംഭിച്ചു

കുമരകം: കുമരകത്ത് ബസ് സര്‍വ്വീസിനെച്ചൊല്ലി യുവാക്കളുടെ ഗുണ്ടാ വിളയാട്ടം. സ്വകാര്യ ബസ് തടഞ്ഞു നിര്‍ത്തി ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ചു. ഇന്ന് രാത്രി 7.30 ഓടെയാണ് സംഭവം.
കോട്ടയം ചേര്‍ത്തല റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസ് ഡ്രൈവര്‍ ചേര്‍ത്തല സ്വദേശി അനില്‍ കുമാര്‍ 37 നാണ് മര്‍ദ്ദനമേറ്റത്. ബൈക്കിലെത്തിയ രണ്ടംഗസംഘം കുമരകം ചന്തക്കവലയില്‍ വച്ച് ബസ്സ് തടഞ്ഞ് നിര്‍ത്തി ഭിക്ഷണിപ്പെടുത്തുകയും. തുടര്‍ന്ന് ബസ് ചക്രംപടിയില്‍ എത്തിയപ്പോള്‍ പ്രകോപനമില്ലാതെ മര്‍ദ്ദിച്ചെന്നുമാണ് പരാതി.

Advertisements

പരുക്കേറ്റ ബസ് ഡ്രൈവര്‍ കോട്ടയം ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. ചേര്‍ത്തല കോട്ടയം സര്‍വ്വീസ് നടത്തുന്ന വേമ്പനാട് ബസിന്റെ ഡ്രൈവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇതേ റുട്ടില്‍ ഓടുന്ന വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ ഉടമസ്ഥതയിലുള്ള ‘മോളൂട്ടി’ എന്ന ബസുമായുള്ള സമയക്രമത്തെച്ചൊല്ലി ഉടമയുടെ മക്കള്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ജീവനക്കാര്‍. യാത്രക്കാരുമായി എത്തിയ ബസ് വീടിന് സമീപത്തെ റോഡില്‍ തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നുവെന്നും വേമ്പനാട് ബസിലെ ജീവനക്കാര്‍ ആരോപിക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോവിഡ് നിയന്ത്രണങ്ങള്‍ക്ക് മുന്‍പ് ഇരുകൂട്ടരും തമ്മില്‍ ബസ്, പെര്‍മിറ്റുള്‍പ്പെടെ വിലക്ക് കൈമാറിയെന്നും വാങ്ങിയ ഉടമ പിന്നീട് ഉടമസ്തതയിലുണ്ടായിരുന്ന കാര്‍ത്തിക ബസും വാങ്ങിയ ബസായ വിശ്വനാഥും സി.എന്‍.ജി യാക്കിയിരുന്നു. സി.എന്‍.ജി ആക്കിയ പഴയ ബസ് തിരികെ വേണമെന്നുമുള്ള മുന്‍ ഉടമയുടെ വാശിയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് നിലവിലെ ബസ് ഉടമ പറയുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചതായി കുമരകം എസ്.ഐ സുരഷ്‌കുമാര്‍ എസ് പറഞ്ഞു.

Hot Topics

Related Articles