കുമാരനല്ലൂർ തൃക്കാർത്തിക ഉത്സവം നവംബർ 29 മുതൽ ഡിസംബർ എട്ടുവരെ : കൊടിയേറ്റ് ചൊവ്വാഴ്ച

കോട്ടയം: കുമാരനല്ലൂർ ദേവീക്ഷേത്രത്തിലെ തൃക്കാർത്തിക തിരു ഉത്സവം 2022 നവംബർ 29 മുതൽ ഡിസംബർ എട്ട് വരെ നടത്തപ്പെടുന്നു. ചരിത്രപ്രസിദ്ധമായ തൃക്കാർത്തിക ദർശനം ഡിസംബർ ഏഴ് ബുധനാഴ്ചയാണ്.  29-11-2022 ചൊവ്വാഴ്ച ഉച്ചയോടെ തൃക്കൊടിയേറ്റിനു ള്ള ചടങ്ങുകൾ ക്ഷേത്രത്തിനകത്ത് ആരംഭിക്കും. ക്ഷേത്രം തന്ത്രി താന്ത്രികകുലപതി ബ്രഹ്മശ്രീ കടിയക്കോൽ കൃഷ്ണൻ നമ്പൂതിരി കൊടിയേറ്റ് ചടങ്ങുകൾക്ക് നേതൃത്വം നൽകും. 

മധുര ഇല്ലത്തെ അച്യുതൻ നമ്പൂതിരിയും, ക്ഷേത്രം മേൽശാന്തി വാരിക്കാട് നാരായണൻ ശ്രീനേഷ് നമ്പൂതിരിയും സഹകാർമ്മികത്വം വഹിക്കുന്നതും വൈകിട്ട് 4.00 മണിക്ക് കൊടിയേറ്റും.  കൊടിക്കൂറ രജിമോഹൻ, നെല്ലിമറ്റത്തിൽ, പിറവം ദേവീനടയിൽ സമർപ്പിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൊടിയേറ്റിനുശേഷം വൈകിട്ട് 6 മണിക്ക് ജനറൽ കൺവീനർ കെ.എസ്. ഓമനക്കു ട്ടന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സാംസ്കാരിക സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. പ്രശസ്ത കർണാടക സംഗീതജ്ഞൻ കലാശ്രീ കോട്ടയം വീരമണിക്ക് ഈ വർഷത്തെ “ദേവി കാർത്ത്യായനി പുരസ്കാരം” ദേവസ്വം ഭരണാധികാരി സി.എൻ. ശങ്കരൻ നമ്പൂതിരി സമ്മാനിക്കും. കലാപരിപാടികളുടെ ഉദ്ഘാടനം സുപ്രസിദ്ധ ചലച്ചിത്രതാരം മനോജ് കെ. ജയൻ നിർവ്വ ഹിക്കും. 

സമ്മേളനത്തിൽ പി.യു. തോമസ് (ജീവകാരുണ്യ പ്രവർത്തകൻ, നവജീവൻ സ്റ്റ്), സാവിത്രി ബ്രാഹ്മണിയമ്മ (ബ്രാഹ്മണിപ്പാട്ട്, അനുഷ്ഠാനകല), ഡോ. നന്ദു വി. നമ്പൂതിരി (തഞ്ചാവൂർ സർവകലാശാലയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനിയറിംഗിൽ പി.എച്ച്.ഡി. കരസ്ഥമാക്കിയ തന്ത്രി കുടുംബാംഗം) എന്നിവരെ ആദരിക്കും. തുടർന്ന് ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ., ബിൻസി സെബാസ്റ്റ്യൻ (കോട്ടയം നഗരസഭ ചെയർ പേഴ്സൺ), ലിജിൻ ലാൽ (ബിജെപി ജില്ലാ പ്രസിഡന്റ്), പി.എൻ. ശശിധരൻ നായർ (ക്ഷേത്ര ഉപദേശകസമിതി അംഗം), മുനിസിപ്പൽ കൗൺസിലർമാരായ  ടി.ആർ. അനിൽകുമാർ,  വിനു ആർ. മോഹൻ, എം.ടി. മോഹനൻ, ഷൈനി തോമസ്,  ദിവ്യ സുജിത്ത്,  ബിജുകുമാർ പാറയ്ക്കൽ എന്നീ പ്രമുഖർ ആശംസ അർപ്പിക്കും. 

സാംസ്കാരിക സമ്മേളനത്തിനുശേഷം രാത്രി 7.30 മുതൽ കലാശ്രീ കോട്ടയം വീരമണിയുടെ സംഗീതസദസ്സ് 9.00 മുതൽ സുപ്രസിദ്ധ ചലച്ചിത്ര-ടിവി താരം ശ്രീമതി ദേവി ചന്ദന നയിക്കുന്ന ‘ദേവനടനം’ – ഭരതനാട്യം രംഗപ്രവേശം. മതിൽക്കകത്ത് ആനക്കൊട്ടിലിൽ കുമാരനല്ലൂർ കണ്ണന്റെ ശിക്ഷ ണത്തിൽ ആദിത്യൻ എ. അച്യുതൻ എ. ദേവനന്ദൻ എസ്., അരുൺ ബി., ഹേമന്ത് എ അനന്തകൃഷ്ണൻ കെ.എസ്. എന്നിവരുടെ ചെണ്ടമേളം (അരങ്ങേറ്റം).

2-ാം ഉത്സവം (2022 നവംബർ 30, ബുധൻ) 

രാവിലെ 5.30ന് ആറാട്ട് എഴുന്നള്ളിപ്പ്. 7.30ന് ആറാട്ട് തിരിച്ചെഴുന്നെള്ളിപ്പ്. 11.30 ഉത്സവബലി ആരംഭം. രാത്രി 8-11 വേല-വിളക്ക്. ദർശനപ്ര ധാനമായ കൊടിക്കീഴിൽ വിളക്കിന് ക്ഷേത്രവാദ്യശ്രി ശ്രീ കുടമാളൂർ മുരളിധരമാരാരുടെ പ്രമാണത്തിൽ പഞ്ചവാദ്യം, അമ്പലപ്പുഴ വേലകളിസംഘത്തിന്റെ വേലകളി, ശ്രീ കുമാരനല്ലൂർ മണിയുടെ മയൂരനൃത്തം എന്നിവ നടക്കും.

തിരുവരങ്ങിൽ വൈകിട്ട് 5.30-6.00 ആർദ്രം കൈകൊട്ടിക്കളിസംഘത്തിന്റെ തിരുവാതിരകളി, 6-7 ഗായത്രി പ്രേംകുമാറിന്റെ സംഗീതകച്ചേരി, 7-8 എളമക്കര ശ്രീദേവി നൃത്തവിദ്യാലയം അവതരിപ്പിക്കുന്ന ‘നൃത്തനൃത്യങ്ങൾ’, 8 മുതൽ പത്തുവരെ ശ്രീമതി ദീപ പാലനാട് ശ്രീമതി മീര രാംമോഹൻ എന്നിവരുടെ കഥകളിപ്പദക്കച്ചേരി, 10 മണിമുതൽ തൃക്കോതമംഗലം കേരളാ ആർട്സ് അക്കാദമി അവതരിപ്പിക്കുന്ന ‘നൃത്തസന്ധ്യ,

3-ാം ഉത്സവം (2022 ഡിസംബർ 01, വ്യാഴം) 

രാവിലെ 5.30ന് ആറാട്ട് എഴുന്നള്ളിപ്പ്, 7.30ന് ആറാട്ട് തിരിച്ചെഴുന്നെള്ളിപ്പ്. രാത്രി 8-11 വേല-വിളക്ക്. നടപ്പന്തലിൽ വൈകിട്ട് 6-7 കുമാരനല്ലൂർ സ്നേഹക്കൂട് അമ്മമാർ അവതരിപ്പിക്കുന്ന കീർത്തനാലാപനം, 7-8 ശ്രീ നന്ദു കുടമാളൂർ & ശ്രീ അനൂപ് എന്നിവരുടെ സോപാനസംഗീതം.

തിരുവരങ്ങിൽ 5-7 കുമാരനല്ലൂർ ദേവീവിലാസം സ്കൂൾ വിദ്യാർഥികൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ ‘പ്രതിഭാസംഗമം’, 7-8.30 ‘നയാഗ്രാ നൈറ്റ് വയലിൻ ഡ്യുയറ്റ് – ശ്രീ അഖിൽ കൃഷ്ണ & ശ്രീ വിഷ്ണു എസ്. ശേഖർ, 8.30-9.30 ഭരതനാട്യക്കച്ചേരി – ഡോ. ലക്ഷ്മി മോഹൻ, 9.30-10 ശാസ്ത്രീയനൃത്തം – ശ്രീമതി അരുന്ധതിദേവി & കലാമണ്ഡലം സ്വപ്ന എസ്. നായർ, 10 മുതൽ ‘ഭക്തി സംഗീതനിശ – ശ്രീ കണ്ണൻ ജി. നാഥ് അവതരിപ്പിക്കുന്നു.

4-ാം ഉത്സവം (2022 ഡിസംബർ 02, വെള്ളി) 

രാവിലെ 5.30ന് ആറാട്ട് എഴുന്നള്ളിപ്പ്. 7.30ന് ആറാട്ട് തിരിച്ചെഴുന്നെള്ളിപ്പ്. 1.30-2 ഉത്സവബലി ദർശനം. രാത്രി 8-11 വേല വിളക്ക്. നടപ്പന്ത ലിൽ വൈകിട്ട് 6-7 ഭജന – കുമാരനല്ലൂർ വേദവ്യാസ ബാലഗോകുലം, 7-8 സംഗീതസദസ്സ് – കുമാരി ആര്യ വൃന്ദ.

തിരുവരങ്ങിൽ വൈകിട്ട് 5.30-6.15 ഭരതനാട്യം – എം.എസ്. സൗന്ദര്യ, 6.15-7 തിരുവാതിര – കുമാരനല്ലൂർ ശ്രീകാർത്ത്യായനി തിരുവാതിരകളിസംഘം, 7-8.30 മോഹിനിയാട്ടം – നാട്യകലാരത്നഗുരു കലാ വിജയൻ നയിക്കുന്നു, 8.30-9.30 സംഗീതസദസ്സ് – ശ്രീ ദൃശിൻ പി. സാബു, 9.30 മുതൽ – നൃത്തനൃത്യങ്ങൾ – ഹരിപ്പാട് സാരംഗ ഡാൻസ് & മ്യൂസിക് അക്കാദമി.

5-ാം ഉത്സവം (2022 ഡിസംബർ 03, ശനി)

രാവിലെ 5.30ന് ആറാട്ട് എഴുന്നള്ളിപ്പ്. 7.30ന് ആറാട്ട് തിരിച്ചെഴുന്നെള്ളിപ്പ്. രാത്രി 8-10.30 വേല വിളക്ക്, നടപ്പന്തലിൽ വൈകിട്ട് 5.15-6.45 സോപാനസംഗീതാർച്ചന – കുമാരി ആശ സുരേഷ്, 6.45-8 ശ്രീ ഏലൂർ അരുൺദേവ് വാര്യരും സംഘവും അവതരിപ്പിക്കുന്ന പഞ്ചമദ്ദളകേളി. ദേവസ്വം ഊട്ടുപുരയിൽ വൈകിട്ട് 7-8.30 “തോൽപ്പാവക്കൂത്ത് – പാലക്കാട് ശ്രീ കെ.വിശ്വനാഥ പുലവർ തോൽപ്പാവക്കൂത്ത്’ സംഘം, കഥ – രാമായണം.

തിരുവരങ്ങിൽ വൈകിട്ട് 5-5.30 തിരുവാതിരകളി – തൃപ്പൂണിത്തുറ പൂർണപ്രഭ തിരുവാതി രകളിസംഘം, 5.30-6.15 തിരുവാതിരകളി – കുമ്മനം ശ്രീഭദ്ര തിരുവാതിരകളിസംഘം, 6.15-7.15 നൃത്തനൃത്യങ്ങൾ – കലാമണ്ഡലം കൃഷ്ണേന്ദു & പാർട്ടി, 7.15-8.15 സംഗീതസദസ്സ് – കുമാരി അനുരാധ കൊഴുപ്രം, 8.15-9.30 ഭരതനാട്യം – ഉമാഗോവിന്ദ് & വിധുൻകുമാർ. 09.30 മുതൽ കഥകളി – നളചരിതം ഒന്നാംദിവസം, ദുര്യോധനവധം – കളിയോഗം: കുടമാളൂർ നാട്യമണ്ഡലം. സർവ്വശ്രീ ഡോ. സദനം കൃഷ്ണൻകുട്ടി, സദനം ഭാസി, കോട്ടയ്ക്കൽ അപ്പുനമ്പൂതിരി, കലാ: കാശിനാഥ്, കുടമാളൂർ മുരളീകൃഷ്ണൻ, കലാ: ബാബു നമ്പൂതിരി, കലാ: കൃഷ്ണദാസ്, മാർഗി നാരായണൻ നമ്പൂതിരി തുടങ്ങിയവർ പങ്കെടുക്കുന്നു.

6-ാം ഉത്സവം (2022 ഡിസംബർ 04, ഞായർ) 

രാവിലെ 5.30ന് ആറാട്ട് എഴുന്നള്ളിപ്പ്, 7.30ന് ആറാട്ട് തിരിച്ചെഴുന്നെള്ളിപ്പ്. 1,30-2 ഉത്സവബലി ദർശനം. രാത്രി 8-11 വേല-വിളക്ക്. നടപ്പന്ത ലിൽ വൈകിട്ട് 6-7 സോപാനസംഗീതം – തുറവൂർ ബ്രദേഴ്സ്.

തിരുവരങ്ങിൽ വൈകിട്ട് 4.30-5.30, ‘കോലാട്ടം, നൃത്തം & വിവിധ കലാപരിപാടികൾ – ശിവോഹം തിരുനക്കര, 5.30-6 തിരുവാതിര – ഇറഞ്ഞാൽ ശ്രീകാർത്ത്യായനിദേവിസംഘം, 6-7.30 സംഗീതസദസ്സ് – കുമാരി നിരുപമ എസ്. ചിരാത്, 7.30-9.30 ആനന്ദനടനം – നാട്യ പൂർണ സ്കൂൾ ഓഫ് ഡാൻസ്; സംവിധാനം: ശ്രീ രാജേഷ് പാമ്പാടി, 9.30 മുതൽ കഥകളി – കല്യാണസൗഗന്ധികം, നിഴൽകുത്ത്. സർവ്വശ്രീ നരിപ്പറ്റ നാരായണൻ നമ്പൂതിരി, പീശപ്പള്ളി രാജീവൻ, കലാ: ഓയൂർ രാമചന്ദ്രൻ, പത്തിയൂർ ശങ്കരൻകുട്ടി, കലാനിലയം രാജീവൻ, കുറൂർ വാസുദേവൻ നമ്പൂതിരി തുടങ്ങിയവർ പങ്കെടുക്കുന്നു.

7-ാം ഉത്സവം (2022 ഡിസംബർ 05, തിങ്കൾ) 

രാവിലെ 5.30ന് ആറാട്ട് എഴുന്നള്ളിപ്പ്. 7.30ന് അശ്വതി ആറാട്ട് തിരിച്ചെഴുന്നെള്ളിപ്പ്. 11.30ന് അശ്വതി തിരുമുൽക്കാഴ്ച – ദീപപ്രോജ്വലനം

: ബഹു. കോട്ടയം ജില്ലാകളക്ടർ ഡോ. പി.കെ. ജയശ്രീ. രാത്രി 8-11 വേല അശ്വതി വിളക്ക്. നടപ്പന്തലിൽ വൈകിട്ട് 6-6.30 സോപാനസംഗീതം – ശ്രീ കുമാരനല്ലൂർ അരുൺ . പാർട്ടി, 6.30- 8 ഇരട്ടത്തായമ്പക – ശ്രീ കലാമണ്ഡലം ബലരാമൻ & ശ്രീ സദനം രാമകൃഷ്ണൻ.

തിരുവരങ്ങിൽ വൈകിട്ട് 6-7 ഭജന – വിശ്വഹിന്ദുപരിഷത്ത് കുമാരനല്ലൂർ, 7-8.30 സംഗീത കച്ചേരി – ശ്രീ ചെങ്ങളം ഹരിദാസ്, 8.30-10 ഫ്യൂഷൻ സംഗീതലയം – സോൾ ഓഫ് കിസ് കോട്ടയം, 10 മുതൽ – നാദലയസംഗമം – വയലിൻ ശ്രീ പേരൂർ ജയപ്രകാശ്, നാദസ്വരം ശ്രീ ചേർത്തല മനോജ് ശശി, ഫ്ലൂട്ട്/സാക്ലോഫോൺ ശ്രീ ജോൺസൺ ചങ്ങനാശേരി, കീബോർഡ് ശ്രീ ലതീഷ് ചങ്ങനാശേരി, മൃദംഗം ശ്രീ കുടമാളൂർ വേണുഗോപാൽ, തബല/റിഥം പാഡ് ശ്രീ രമേഷ് കോട്ടയം.

8-ാം ഉത്സവം (2022 ഡിസംബർ 06, ചൊവ്വ) – ഭരണി ഉത്സവബലി, മീനപ്പൂരപ്പൊന്നാനദർശ നം, ഭരണിവിളക്ക്. ഭരണിമേളം.

രാവിലെ 5.30ന് ആറാട്ട് എഴുന്നള്ളിപ്പ്. 7.30ന് ആറാട്ട് തിരിച്ചെഴുന്നെള്ളിപ്പ്. 130-2.30 ഉത്സ വബലി ദർശനം. രാത്രി 8-12.30 വേല-ഭരണിവിളക്ക് – മീനപ്പൂരപ്പൊന്നാന ദർശനം. ഭരണിമേ ളം – ശ്രീ ചേന്ദമംഗലം രഘുമാരാരുടെ പ്രമാണത്തിൽ പഞ്ചാരിമേളം.

രാവിലെ 9ന് ഊട്ടുപുരയിൽ തൃക്കാർത്തിക മഹാപ്രസാദമൂട്ടിനുള്ള സമാരംഭം. ദീപപ്രോ ജ്വലനം സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണൻ, കോട്ടയം ജില്ലാ പോലീസ് സൂപ്രണ്ട് ശ്രീ കെ. കാർത്തിക് ഐ.പി.എസ്. എന്നിവർ നിർവ്വഹിക്കും. നടപ്പന്തലിൽ വൈകിട്ട് 5.30-6.30 പഞ്ചാരിമേളം – ശ്രീ കലാമണ്ഡലം പുരുഷോത്തമനും

സംഘവും, 6.30-8 നാമസങ്കീർത്തനം – കുമാരനല്ലൂർ ശ്രീദുർഗാ ഭജൻസ്.

തിരുവരങ്ങിൽ ഉച്ചയ്ക്ക് 1-2 അക്ഷരശ്ലോകസദസ്സ് – ശ്രീ പ്രഭാകരൻ നായർ കണ്ണാട്ടേലൂർ & പാർട്ടി, 2-3 ചാക്യാർകൂത്ത് – ശ്രീ പൊതിയിൽ നാരായണ ചാക്യാർ, 3-4 ഓട്ടൻതുള്ളൽ – കലാമണ്ഡലം പാർവതി വർമ്മ & പാർട്ടി, 4-5.30 കവിയരങ്ങ് – അദ്ധ്യക്ഷൻ ഡോ. രാജു വള്ളി ക്കുന്നം, 5.30-6.30 സംഗീതസദസ്സ് – ദൃക്ഷ നായർ, 6.30-7 നൃത്തസന്ധ്യ – കുമാരി നിധി ജിനേഷ്, 7-8 സംഗീതസദസ്സ് – കുമാരി ഗൗരി നായർ, 8-9.30 ശാസ്ത്രീയനൃത്തങ്ങൾ – ദേവിക മനോജ്, 9-12 ഭക്തിഗാനമേള – മാസ്റ്റർ സൂര്യനാരായണൻ നയിക്കുന്നു. 12 മുതൽ – പൂഞ്ഞാർ നാട്യഭവൻ അവതരിപ്പിക്കുന്ന ബാലെ.

9-ാം ഉത്സവം (2022 ഡിസംബർ 07, ബുധൻ) – തൃക്കാർത്തികദർശനം, മഹാപ്രസാദമൂട്ട്. പൊന്നാനദർശനം, ദേശദീപകാഴ്ച, പള്ളിവേട്ട. 

വെളുപ്പിന് 3 മുതൽ തൃക്കാർത്തികദർശനം. സോപാനസംഗീതം – ശ്രീ അമ്പലപ്പുഴ വിജ

യകുമാർ & ശ്രീ കലാപീഠം വിപിൻ കുമാർ. വെളുപ്പിന് 3-6 ശ്രീ ശ്രീകാന്ത് വിശ്വരൂപ നയിക്കുന്ന

നാമാർച്ചന. രാവിലെ 6 ന് ആറാട്ട് എഴുന്നള്ളിപ്പ്. 8.15 മുതൽ തൃക്കാർത്തിക ആറാട്ട് തിരിച്ചെഴുന്നള്ളി ത്. പാണ്ടിമേളം – ശ്രീ തിരുമറയൂർ ഗിരിജൻ മാരാരും സംഘവും.

രാവിലെ 9 മുതൽ ഡി.വി.എൽ.പി.സ്കൂളിൽ മഹാപ്രസാദമൂട്ട് ആരംഭിക്കുന്നു. പാചകം – ശ്രീകുമാർ കുമാരനല്ലൂർ &  ശ്രീകുമാർ കണ്ണാട്ടേലൂർ, നട്ടാശ്ശേരി വൈകിട്ട് 5.30-10 നടപ്പന്തലിൽ തൃക്കാർത്തിക ദേശവിളക്ക് എഴുന്നള്ളിപ്പ്, ദീപക്കാഴ്ച, പൊന്നാനദർശനം, വലിയകാണിക്ക.

ദീപപ്രോജ്വലനം – ബഹു. ജസ്റ്റിസ് നഗരേഷ് (കേരള ഹൈക്കോടതി), ഡോ. പുഷ്പകല (കൺസൾട്ടന്റ് ന്യൂറോസർജൻ), ഡോ. അനിത കെ. ഗോപാൽ (കോന്നി ഗവ. മെഡിക്കൽ കോളജ്), ശ്രീ ബി. ഗോപകുമാർ (കോട്ടയം മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ), ഡോ. ആർ.എൻ. ശർമ്മ.

നാഗസ്വരം – ശ്രീ മരുത്തോർവട്ടം ബാബു & പാർട്ടി. സ്പെഷൽ വേലകളി  ശ്രീജിത്ത് കിഷോറും സംഘവും. മയൂർനൃത്തം –  കുമാരനല്ലൂർ മണി.രാത്രി 11ന് പള്ളിവേട്ട എഴുന്നള്ളിപ്പ്.

തിരുവരങ്ങിൽ രാവിലെ 6-7 പുരാണപാരായണം, രാവിലെ 7ന് തൃക്കാർത്തിക സംഗീ തോത്സവം. ഉദ്ഘാടനം പ്രൊഫസർ പൊൻകുന്നം രാമചന്ദ്രൻ. വീണക്കച്ചേരി – ഗായ ത്രീദേവി, സംഗീതസദസ്സ് – മീര രഞ്ജിത്ത്, പുല്ലാങ്കുഴൽ കച്ചേരി – സുഭാഷ് വെള്ളൂർ, ഭക്തിഗാനലയകച്ചേരി –  ഷീല മേനോൻ, സംഗീതസദസ്സ് – മീര അരവിന്ദ്.

ഉച്ചയ്ക്ക് 2-3.30 മതപ്രഭാഷണം – ശ്രീമതി മിനി ഹരികുമാർ, 4-5 സംഗീതസദസ്സ് – ശ്രീ കുമാ രനല്ലൂർ രഘുനാഥ്, 5-6.30 ഭക്തിഗാനമേള – ശ്രീരാഗം ഓർക്കസ്ട്ര നട്ടാശേരി, 6.30-7.30 കേര ളനടനം – ശ്രീമതി നീതു നന്ദൻ, 7.30-9 കലൈവാണി നൃത്താലയ അവതരിപ്പിക്കുന്ന നൃത്ത സംഗമം. 9 മുതൽ തൃക്കാർത്തിക സംഗീതസദസ്സ് – ശ്രീ വിനയ് ശർവ്വ ബാംഗ്ലൂർ

10-ാം ഉത്സവം – ആറാട്ട് (2022 ഡിസംബർ 08, വ്യാഴം).

രാവിലെ 6ന് പള്ളിയുണർത്തൽ. നടപ്പന്തലിൽ രാവിലെ ഭക്തിഗാനമേള അയനം മെലഡീസ്, 111 ഭക്തിഗാനമേള – ശ്രീ കോട്ടയം സുരേഷ്. ഉച്ചയ്ക്ക് 1ന് ആറാട്ട് പുറപ്പാട് മേളം – ബ്രഹ്മകലാസമിതി ചക്കുളത്തുകാവ് – കാവടി,

ശിങ്കാരിമേളം. ഉച്ചയ്ക്ക് 3ന് തിരു ആറാട്ട് എഴുന്നള്ളിപ്പ് – നീലിമംഗംലം, സംക്രാന്തി വിളക്കമ്പലം, വായന ശാല, സൂര്യകാലടി വഴി നട്ടാശേരി ഇടത്തിൽ മണപ്പുറത്തേക്ക്. രാത്രി 8ന് ആറാട്ട് തിരിച്ചെഴുന്നെള്ളിപ്പ്. ഇടത്തിൽ മണപ്പുറത്തുനിന്ന് ഇടത്തിൽ ഭഗവ

തിക്ഷേത്രം, കരയോഗമന്ദിരം കവല, ചവിട്ടുവരി, കുമാരനല്ലൂർ മേൽപ്പാലം വഴി ക്ഷേത്രത്തിലേക്ക്. ഡിസംബർ 9 വെളുപ്പിന് 2.30ന് ആറാട്ട് എതിരേല്പ്. പാണ്ടിമേളം ശ്രീ കുമാരനല്ലൂർ സജേഷ് സോമൻ & പാർട്ടി. 4ന് കൊടിയിറക്ക്.

തിരുവരങ്ങിൽ രാവിലെ 7-9 പുരാണപാരായണം, ഉച്ചയ്ക്ക് 2-3 സർപ്പംപാട്ട് – ശ്രീ ഗോപാലൻ തോമായിക്കുളം, 3-4 അക്ഷരശ്ലോകസദസ്സ് – കുട്ടംപേരൂർ ധർമ്മസേവാസമിതി, 4-5 പാഠകം – ശ്രീ ശ്രീരാജ് കിള്ളിക്കുറിശ്ശിമംഗലം, 5-7 സംഗീതക്കച്ചേരി – ഇറഞ്ഞാൽ ലക്ഷ്മി സിസ്റ്റേഴ്സ്, 7-7.30 മോഹിനിയാട്ടം – കുമാരി വാണി അശോക്, 7.30-9.30 ആറാട്ട് കച്ചേരി –  ഹരിരാഗ് നന്ദൻ, 9.30-10 മോഹിനിയാട്ടം –  ഷൈജ അനിൽ പാലക്കാട്, 10 മുതൽ തിരുവനന്ത പുരം അശ്വതിഭദ്ര അവതരിപ്പിക്കുന്ന ബാലെ. തിരുഉത്സവനാളുകളിൽ വെളുപ്പിനും വൈകിട്ടും ഭക്തജനങ്ങളുടെ വക ചുറ്റുവിളക്ക്. രണ്ടും നാലും ആറും ഉത്സവദിവസങ്ങളിൽ വഴിപാടുകാരുടെ ഉത്സവബലിയും എട്ട് – ഭരണി ഉത്സവബലി ക്ഷേത്രം വക.

ക്ഷേത്രം ഊരാണ്മക്കാരുടെ വക ദിവസവും ആറാട്ടുകടവിൽ ആറാട്ടുപൂജ സമർപ്പണം, ഭക്തരുടെ വക പുഷ്പാലങ്കാരം, അഹസ്സ്, കൊടിയേറ്റ് ദിവസം ഭരണാധികാരിയും സംഘവും ഉദയനാപുരം ക്ഷേത്രത്തിൽ ദർശനവും വഴിപാടുകളും നടത്തുന്നു. കോട്ടയം നഗരസഭയിലെ ഹരിതകർമ്മസേനയുടെ നേതൃത്വത്തിൽ ഉത്സവപ്രദേശത്ത് കച്ചവടക്കാരിൽ നിന്നും കൂടാതെ അലക്ഷ്യമായി ഇടുന്നതുമായ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കും.

പാർക്കിംഗ് – ദർശനത്തിനെത്തുന്ന ഭക്തരുടെ വാഹനങ്ങൾ ദേവസ്വം സ്കൂൾ ഗ്രൗണ്ടിൽപാർക്ക് ചെയ്യേണ്ടതാണ്.  പത്രസമ്മേളനത്തിൽ ഭരണാധികാരി സി.എൻ. ശങ്കരൻ നമ്പൂതിരി, അസി. മാനേജർ കെ.എ. മുരളി, ജനറൽ കൺവീനർ കെ.എസ്. ഓമനക്കുട്ടൻ, ജോ. കൺവീനർ കെ. ആർ. വിജയൻ, പബ്ലിസിറ്റി കൺവീനർ എസ്. ആനന്ദക്കുട്ടൻ എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles