ആലപ്പുഴ :കുമാരപുരം എരിക്കാവിലെ ഗുരുദേവ ഫിനാൻസ് ആൻഡ് ഇൻവെസ്റ്റ്മെന്റ് എന്ന ധനകാര്യസ്ഥാപനത്തിലെ നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകൾ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കാൻ ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടെങ്കിലും, കേസ് ഫയലുകൾ ഇതുവരെ കൈമാറിയില്ല.കേസുകൾ സംബന്ധിച്ച റിപ്പോർട്ടും സാക്ഷിമൊഴികളും അനുബന്ധരേഖകളും ഫയലാക്കാൻ കൂടുതൽ സമയം വേണ്ടിവരുന്നു.ഇതാണു ഫയൽ കൈമാറ്റം വൈകിക്കുന്നത് എന്നാണു പൊലീസിന്റെ വിശദീകരണം.
2 കേസുകളുടെ ഫയലുകൾ കൂടിയേ ഇനി ക്രോഡീകരിക്കാൻ ഉള്ളൂവെന്ന് തൃക്കുന്നപ്പുഴ എസ്എച്ച്ഒ പറഞ്ഞു.നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് തൃക്കുന്നപ്പുഴ പൊലീസ് ആകെ 55 കേസുകളാണു റജിസ്റ്റർ ചെയ്തിട്ടുള്ളത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട ശേഷമാണു 3 കേസുകൾ റജിസ്റ്റർ ചെയ്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഹരിപ്പാട് കോടതിയിലെ അദാലത്തിൽ പങ്കെടുത്ത, 50,000 രൂപ വരെ നിക്ഷേപിച്ച 25 പേർക്കു പണം തിരിച്ചുനൽകിയെന്ന് ധനകാര്യസ്ഥാപന ഉടമകൾ പറയുന്നു.നിക്ഷേപകർക്കു പല ഗഡുക്കളായി പണം തിരികെ നൽകാനാണ് ഉദ്ദേശിക്കുന്നതെന്നും വിശദീകരിക്കുന്നു.
അതേസമയം, സ്ഥാപന ഉടമകളുടെ അറസ്റ്റ് തടഞ്ഞ കോടതി ഉത്തരവിന്റെ കാലാവധി ഇന്ന് അവസാനിച്ചു.കാർത്തികപ്പള്ളി താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിക്കു ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ ഈയാഴ്ച മുതൽ ഹരിപ്പാട് കോടതിയിൽ പ്രതിവാര അദാലത്തുകൾ നടന്നേക്കും.