തണ്ണീർമുക്കത്തു നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ
കോട്ടയം: കുമരകം തണ്ണീർമുക്കം ബണ്ടിൽ നിന്നും ടിപ്പർ ലോറി കായലിൽ വീണു. ടോറസ് ലോറിയുമായി കൂട്ടിയിടിച്ചാണ് ടിപ്പർ കായലിൽ വീണത്. ലോറി വെള്ളത്തിൽ വീണെങ്കിലും കാര്യമായ പരിക്കേൽക്കാതെ ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു. അപകടത്തെ തുടർന്ന് തണ്ണീർമുക്കം ബണ്ട് റോഡിൽ ഗതാഗതം ഭാഗീകരമായി തടസപ്പെട്ടു. മുഹമ്മ പൊലീസ് എത്തിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
വെള്ളിയാഴ്ച രാത്രി ഒൻപതരയോടെയായിരുന്നു സംഭവം. കുമരകം ഭാഗത്തു നിന്നും എത്തിയ ടിപ്പർ ലോറി, ടോറസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ടോറസിന്റെ മുൻ ഭാഗം തകർന്നു. ടോറസിൽ ഇടിച്ച ശേഷം വെട്ടിച്ചു മാറ്റിയപ്പോഴാണ് ടിപ്പർ ലോറി വെള്ളത്തിൽ വീണത്. ലോറി വെള്ളത്തിൽ വീണ് മുങ്ങിത്താഴുന്നതിനു മുൻപ് ഡ്രൈവർ ചാടി രക്ഷപെടുകയായിരുന്നുവെന്നു മുഹമ്മ പൊലീസ് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അപകട വിവരം അറിഞ്ഞ് മുഹമ്മ പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. തോട്ടിൽ വീണ ടിപ്പർ ലോറി പുറത്തെടുക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. രാത്രി തന്നെ ടിപ്പർ ലോറി പുറത്തെടുക്കുന്നതിനായി ക്രെയിൻ അടക്കം സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.