രസകരമായ ടീസറുമായി ‘ഗര്‍ര്‍ര്‍’ ചാക്കോച്ചനും സുരാജും വീണ്ടും ചിരിപ്പിക്കാൻ ഒന്നിക്കുന്നു

സിനിമാ ഡെസ്ക് : പൃഥ്വിരാജിന്റെ സൂപ്പര്‍ഹിറ്റ്‌ ചിത്രമായ ‘എസ്ര’യ്ക്കു ശേഷം ജയ്‌ കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ഗര്‍ര്‍ര്‍’. ഇപോഴിതാ സിനിമയുടെ രസകരമായ ടീസർ പുറത്തിറങ്ങിയിരിക്കുക ആണ്.ഷാജി നടേശന്‍, തമിഴ് നടന്‍ ആര്യ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാണം സിനിഹോളിക്സ് ആണ്. എസ്രയ്ക്കു ശേഷമുള്ള സംവിധായകന്റെ ചിത്രം എന്നതിനാല്‍ ചിത്രത്തില്‍ പ്രേക്ഷകര്‍ക്കുള്ള പ്രതീക്ഷ വലുതാണ്‌.ചാക്കോച്ചനും സുരാജ് വെഞ്ഞാറമൂടുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തിരുവനന്തപുരം മൃഗശാലയില്‍ ദർശൻ എന്ന സിംഹത്തിൻ്റെ കൂട്ടിലേക്ക് എടുത്ത് ചാടിയ ഒരു യുവാവിന്‍റെ റോളിലാണ് ചാക്കോച്ചനെ ടീസറില്‍ കാണുവാൻ സാധിക്കുന്നത്. പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്ന ഒരു ചിത്രമായിരിക്കും ‘ഗർർർ’എന്ന് ടീസർ ഉറപ്പ് നല്‍കുന്നുണ്ട്.സംവിധായകന്‍ ജയ്‌ കെയും പ്രവീണ്‍ എസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രശസ്ത സംവിധായകനായ രതീഷ്‌ ബാലകൃഷ്ണൻ പൊതുവാളാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ എന്നതും ‘ഗര്‍ര്‍ര്‍’ന്റെ പ്രത്യേകതയാണ്. എന്നാൽ സിനിമ എപ്പോൾ തിയേറ്ററുകളിൽ എത്തുമെന്ന് പ്രഖ്യാപിച്ചിട്ടില്ല.

Advertisements

Hot Topics

Related Articles