കോട്ടയം കുമാരനെല്ലൂരിൽ നായ വളർത്തലിന്റെ മറവിലെ കഞ്ചാവ് കച്ചവടം; ആരോപണ വിധേയനായ അനന്തു പ്രസന്നൻ നിരവധി കേസുകളിൽ പ്രതി : നാട്ടിലെ സ്ഥിരം പ്രശ്നക്കാരൻ : ഒടുവിൽ പിടിയിൽ ആയത് എംഡി എം എയുമായി

കോട്ടയം : കോട്ടയം കുമാരനെല്ലൂരിൽ നായ വളർത്തലിന്റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിയ റോബിന്റെ നായ പരിശീലന കേന്ദ്രത്തിൽ കഞ്ചാവ് വച്ചതായി സംശയിക്കുന്ന അനന്തു പ്രസന്നൻ നിരവധി കേസുകളിൽ പ്രതി. കഴിഞ്ഞ ഞായറാഴ്ചയാണ് കുമാരനെല്ലൂരിലെ ഡെൽറ്റ കെ 9 നായ പരിശീലന കേന്ദ്രത്തിൽ നിന്നും, 18 കിലോ കഞ്ചാവ് പിടികൂടിയത്. സംഭവത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന പാറമ്പുഴ സ്വദേശിയായ റോബിൻ ജോർജിനെ അഞ്ചുദിവസത്തിനുശേഷം വെള്ളിയാഴ്ചയാണ് പോലീസ് സംഘം പിടികൂടിയത്. കേസിൽ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് റോബിൻ ജോർജ് തന്റെ പരിശീലന കേന്ദ്രത്തിൽ കഞ്ചാവ് വച്ചത് സുഹൃത്തായ പനച്ചിക്കാട് സ്വദേശിയാണെന്ന് വെളിപ്പെടുത്തിയത്. റോബിന്റെ സുഹൃത്തും പനച്ചിക്കാട് പൂവൻതുരുത്ത് സ്വദേശിയുമായ അനന്തു പ്രസന്നനെതിരെ നിരവധി ക്രിമിനൽ കേസുകളാണ് ജില്ലയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Advertisements

പനച്ചിക്കാട് പൂവൻതുരുത്ത് സമീപം ആതിരാ ഭവൻ വീട്ടിലാണ് അനന്തു പ്രസന്നൻ (27) താമസിക്കുന്നത്. നേരത്തെ വൈക്കത്ത് എംഡി എം എ പിടിച്ചടക്കമുള്ള കേസുകളിൽ അനന്തുവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പൂവൻതുരുത്ത് വ്യവസായ മേഖലയ്ക്ക് സമീപത്ത് താമസിക്കുന്ന അനന്തു നാട്ടിൽ നിരന്തരമായി പ്രശ്നങ്ങളുണ്ടാക്കിയിരുന്ന ആളാണെന്ന് നാട്ടുകാർ പറയുന്നു. നേരത്തെ യുവാവിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലും അനന്തുവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അനന്തുവിനെതിരെ 12 ഓളം കേസുകളാണ് നിലവിൽ ഉള്ളത് എന്നാണ് പോലീസ് നൽകുന്ന വിവരം. ഇയാൾ തൻറെ നായ പരിശീലന കേന്ദ്രത്തിൽ കഞ്ചാവ് കൊണ്ടു വയ്ക്കുകയായിരുന്നു എന്നാണ് പ്രതിയായ റോബിൻ ജോർജ് പോലീസിന് നൽകിയ മൊഴി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.