വിശുദ്ധ കുർബാനയിൽ സംബന്ധിക്കാൻ വിദേശികൾ കുമരകത്തെത്തി : വിശ്വാസികൾ കുർബാനയിൽ പങ്കെടുത്തത് കുമരകം സെന്റ് ജോൺസ് ആറ്റാമംഗലം പള്ളിയിൽ

കുമരകം : വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ ഇൻഡോനേഷ്യയിൽ നിന്നും കമ്പാേഡിയായിൽ നിന്നുമുള്ള വിശ്വാസികൾ കുമരകം സെന്റ് ജോൺസ് ആറ്റാമംഗലം പള്ളിയിൽ എത്തി. പള്ളിയിൽ 8.30 നാരംഭിച്ച രണ്ടാമത്തെ വിശുദ്ധ കുർബാനയിൽ സംബന്ധിക്കാൻ എത്തിയത് കമ്പാേഡിയായിൽ നിന്നുള്ള ഡെെമിയാസ് സാേവിയും ഇൻഡോനേഷ്യൻ സ്വദേശിനി ജുനീറ്റാ ശിലാഹിയും ആയിരുന്നു. കോട്ടയത്തു നടന്നു വരുന്ന ക്രിസ്ത്യൻ കോൺഫറൻസ് ഓഫ് ഏഷ്യാ (സി.സി.എ ) യിൽ പങ്കെടുക്കാനെത്തിയവരായിരുന്നു ഇരുവരും . ഏഷ്യയിലെ എല്ലാ വിഭാഗം ക്രൈസ്തവ സഭകളുടേയും ഐക്യ . വേദിയാണ് സി.സി.എ ) . സി സി എ യുടെ ഇൻഡ്യയിൽ വെച്ച് നടക്കുന്ന രണ്ടാമത്തേതും കേരളത്തിൽ നടക്കുന്ന ആദ്യ സമ്മേളനവും ആണിത് . കഴിഞ്ഞ മാസം 28 മുതൽ ഈ മാസം മൂന്നു വരെയാണ് ജറുശലേം മാർത്തോമ്മൻ പള്ളിയിലും മാമ്മൻമാപ്പിള ഹാളിലുമായി   സമ്മേളനം നടന്നു വരുന്നത്. ശാബത് ദിനമായ ഞായറാഴ്ച വിശുദ്ധ കുർബാനയിൽ സംബന്ധിക്കുന്നത് നിർബന്ധമായതിനാലാണ് പള്ളിയിൽ എത്തിയതെന്ന് ഇരുവരും പറഞ്ഞു. കുമരകത്തിന്റെ പ്രകൃതി ഭംഗിയെക്കുറിച്ചും വിനോദസഞ്ചാര ഡെസ്റ്റിനേഷനെക്കുറിച്ചും അറിഞ്ഞതിനാലാണ് കുമരകത്ത് എത്തിയതെന്നും ചരിത്ര പ്രസിദ്ധവും മനോഹരവുമായ  ആറ്റാമംഗലം പള്ളിയിലെ വിശുദ്ധ കുർബാനയിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കാൻ സാധിച്ചതിൽ എറെ ചാരിതാർത്ഥ്യമുണ്ടെന്നും  പള്ളി ഭാരാവാഹികളെ അവർ അറിയിച്ചു. ഡീക്കൻ ബന്നി ജോൺ വടവാതൂർ പരിഭാഷകനായി ഇവരോടാെപ്പമുണ്ടായിരുന്നു

Advertisements

പള്ളിയിൽ എത്തിയ ഇരുവരേയും പള്ളി വികാരിമാരായ ഫാ. വിജി കുരുവിള എടാട്ടും ഫാ: തോമസ് ജെയിംസ് കണ്ട മുണ്ടാരിയും പൊന്നാട അണിയിച്ച് ആദരിച്ചു. മുൻട്രസ്റ്റി ജോർജ് ജേക്കബ് പുതിയപറമ്പിൽ പള്ളിയുടെ ലഘുചരിത്രവും സമ്മാനിച്ചു. പള്ളി നൽകിയ സ്നേഹാദരവുകൾക്ക് പള്ളി ട്രസ്റ്റി പി.വി.എബ്രഹാം കല്ലിപ്പുറത്താേടും സെക്രട്ടറി റാേബിൻ തോമസിനോടും കമ്മറ്റി അംഗങ്ങളോടും നന്ദി പറഞ്ഞാണവർ മടങ്ങിയത്.

Hot Topics

Related Articles