കുറത്തിക്കുടി: ജൂൺ 4 ശനിയാഴ്ച നടക്കുന്ന ‘മിഷൻ കുറത്തിക്കുടി ‘ യുടെ ഒന്നാം ഘട്ടമായ പഠനോപകരണ വിതരണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. സ്ക്കൂൾ ബാഗ്, കുട, ലഞ്ച് ബോക്സ്, പെൻസിൽ ബോക്സ് ,5 നോട്ടു ബുക്കുകൾ എന്നിവയടക്കം 1500 രൂപയോളം വിപണിയിൽ വില വരുന്ന പഠന സാമഗ്രികളാണ് ഓരോ കിറ്റിലുമുള്ളത്.കൂത്താട്ടുകുളം കെയ്ൻ ലോജിസ്റ്റിക്സിലെ ആണ് കിറ്റുകൾ നൽകുന്നത്. ഒപ്പം അജയകുമാർ സ്പോൺസർ ചെയ്ത മധുര പലഹാര കിറ്റുകളുമുണ്ട്. ധാരാ കമ്മ്യൂണിക്കേഷൻസ് അവതരിപ്പിക്കുന്ന ഗാനമേളയും, തദ്ദേശവാസികളുടെയും കുട്ടികളുടെയും ,ഗോത്രവർഗ്ഗ തനിമയുള്ള കലാപരിപാടികളും ഉണ്ടായിരിക്കും.ദേവികുളം എം എൽ എ ,അഡ്വ. ഏ. രാജ ഉദ്ഘാടനം ചെയ്യും.ഈറ്റത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ ചാണ്ടി. പി. അലക്സാണ്ടർ മുഖ്യാതിഥിയാകും. ഗ്രാമ പഞ്ചായത്തംഗം ലിൻസി പൈലിയെ കൂടാതെ സാമൂഹ്യ-സാംസ്ക്കാരിക വിദ്യാഭ്യാസ മേഖലയിലെ പ്രമുഖർ പങ്കെടുക്കും. ഒപ്പം കുറത്തിക്കുടിയിലെ വിദ്യാർത്ഥികളും, അധ്യാപകരും, രക്ഷിതാക്കളും, പ്രധാന വേഷങ്ങൾ ചെയ്യുന്ന ‘ഒരേ പകൽ’ എന്ന ഹ്രസ്വചിത്രവും പ്രദർശിപ്പിക്കപ്പെടും.