കുറവിലങ്ങാട് പള്ളിയിൽ ബൈബിൾ കൺവൻഷൻ 30 മുതൽ 

കുറവിലങ്ങാട് : കുറവിലങ്ങാട്  മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന ദൈവാലയത്തിൽ,  വചനപ്രഘോഷകൻ ഫാ. സേവ്യർഖാൻ വട്ടായിൽ നയിക്കുന്ന 8-ാമത് കുറവിലങ്ങാട് ബൈബിൾ കൺവൻഷന് ആഗസ്റ്റ് 30ന് തുടക്കമാകും. ഫാ. ബിനോയി കരിമരുതുങ്കലും കൺവൻഷൻ ശുശ്രൂഷയിൽ പങ്കെടുക്കും. പിഡിഎം (പ്രീച്ചേഴ്‌സ് ഓഫ് ഡിവൈൻ മേഴ്‌സി ) കുറവിലങ്ങാട് പ്രവർത്തനം തുടങ്ങിയതിന് ശേഷം ആദ്യകൺവൻഷനാണ് കുറവിലങ്ങാട് ഫാ. സേവ്യർഖാൻ വട്ടായിൽ നേതൃത്വം നൽകുന്നത്.

Advertisements

ആഗസ്റ്റ് 30,31, സെപ്റ്റംബർ 1, 2, 3 തീയതികളിലായാണ് ഇത്തവണത്തെ കൺവൻഷൻ. ദേവാലയവും പരിസരവും ഉൾപ്പെടുത്തിയാണ് വചനവിരുന്നിനുള്ള പന്തൽ ക്രമീകരിക്കുന്നത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എല്ലാദിവസങ്ങളിലും വിശുദ്ധ കുർബാന, ജപമാല, വചനവിരുന്ന് എന്നിങ്ങനെയാണ് ക്രമീകരണങ്ങൾ. കുമ്പസാരത്തിനുള്ള ക്രമീകരണങ്ങളും ഒരുക്കുന്നുണ്ട്.

ആർച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിലിന്റെ നേതൃത്വത്തിൽ വൈദികരും യോഗപ്രതിനിധികളും ഉൾക്കൊള്ളുന്ന സമിതിയാണ് ബൈബിൾ കൺവൻഷനുള്ള ക്രമീകരണങ്ങൾ നടത്തുന്നത്. ദൈവമാതാവിന്റെ ജനനതിരുനാളിനെത്തുന്ന വിശ്വാസസമൂഹത്തെ വരവേൽക്കാനുള്ള ക്രമീകരണങ്ങളും പുരോഗമിക്കുന്നുണ്ട്.

ബൈബിൾ കൺവെൻഷന് ഒരുക്കമായി ഇന്നും നാളെയും (ആഗസ്റ്റ് 19, 20 തീയതികളിൽ) പ്രേക്ഷിതർ ഭവനങ്ങളിലെത്തി പ്രാർത്ഥിക്കുന്നതാണ്… ഇന്ന് (ശനി) വൈകുന്നേരം 5 മണിവരെ ഭവന സന്ദർശനം നടത്തുന്നതാണ്. നാളെ (ഞായർ) രാവിലെ ദേവാലയത്തിൽ വിശുദ്ധ കുർബാനക്കു ശേഷം ഭവനങ്ങൾ സന്ദർശിക്കാൻ തുടങ്ങുന്നതാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.