കുറവിലങ്ങാട് ഭാഗത്ത് വീട്ടിലും വ്യാപാര സ്ഥാപനത്തിലും മോഷണം: കോതമംഗലം സ്വദേശി അറസ്റ്റിൽ

കുറവിലങ്ങാട് : കുര്യനാട് ഭാഗത്ത് അടച്ചിട്ടിരുന്ന വീട്ടിലും , വ്യാപാര സ്ഥാപനത്തിലും മോഷണം നടത്തിയ പ്രതി പൊലീസ് പിടിയിൽ. കോതമംഗലം കോട്ടപ്പടി സ്വദേശി പരുത്തോലിൽ വീട്ടിൽ രാജനെയാണ് സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.

Advertisements

നവംബർ പത്തിനായിരുന്നു കേസിനാസ്പദമായ സംഭവം. കുറവിലങ്ങാട് കോഴാ കൃഷി ഫാമിലെ കൃഷി അസ്സിസ്റ്റന്റായ റീജാമോളുടെ പൂട്ടിയിട്ടിരുന്ന ഔദ്യോഗിക ക്വാർട്ടേഴ്സ് തുറന്നു കയറി അലമാരയിൽ സൂക്ഷിച്ചിരുന്ന നാലര പവൻ സ്വർണ്ണാഭരണങ്ങൾ പ്രതി മോഷ്ടിച്ചിരുന്നു. ഇവിടെ നിന്നും ഒരു കിലോമീറ്റർ മാറി കുര്യനാട് പുത്തൻപുരയ്ക്കൽ എർത്ത് മൂവേഴ്സ് എന്ന സ്ഥാപനത്തിൽ കയറി ബാഗിനുള്ളിൽ സൂക്ഷിച്ചിരുന്ന 3600/ രൂപ മോഷ്ടിച്ചെടുക്കുകയും ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇവിടെ നിന്നും രക്ഷപെട്ട പ്രതി , കുര്യനാട് ഭാഗത്ത് പ്രവർത്തിച്ചു വരുന്ന പുത്തൻപുരയ്ക്കൽ എർത്ത് മൂവേഴ്സ് എന്ന സ്ഥാപനത്തിൽ സ്കൂട്ടറിലെത്തി. ഇവിടെ ബാഗിനുള്ളിൽ വച്ചിരുന്ന 3600/ രൂപ മോഷ്ടിച്ചതിന് ശേഷം സ്വന്തം സ്കൂട്ടറിൽ കുര്യനാട് കുറവിലങ്ങാട് ഭാഗങ്ങളിൽ കറങ്ങി നടന്നു. ഇതിന് ശേഷം ശേഷം കുറവിലങ്ങാട് സയൻസ് സിറ്റിക്ക് സമീപം കൃഷി ഫാമിലെ അസ്സിസ്റ്റന്റായ റീജാമോളുടെ അടച്ചിട്ടിരുന്ന ക്വാർട്ടേഴ്സിന്റെ സമീപമെത്തി വൈകിട്ട് മൂന്നര മണിയോടെ ക്വാർട്ടേഴ്സിന്റെ സമീപം സൂക്ഷിച്ചിരുന്ന താക്കോൽ കണ്ടെത്തി വീടിന്റഎ വാതിൽ തുറന്ന് അകത്ത് കയറി അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നു.

അലമാരയിൽ സൂക്ഷിച്ചിരുന്ന വസ്ത്രങ്ങളും മറ്റും വാരി വലിച്ചിട്ട നിലയിലായിരുന്നു. കുര്യനാട്ടുള്ള വ്യാപാര സ്ഥപനത്തിൽ നടത്തിയ പരിശോധനയിൽ മോഷ്ടാവിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളിൽ കണ്ടയാളിന് സമാനമായ ആളെ കുറവിലങ്ങാട് ടൌൺ പ്രൈവറ്റ് ബസ് സ്റ്റാന്റ് ഭാഗത്ത് നിൽക്കുന്നതായി മോഷണം നടന്ന സ്ഥാപന ഉടമ കണ്ടതിനെ തുടർന്ന് കുറവിലങ്ങാട് പൊലീസിനെ അറിയിക്കുകയും പൊലീസ് എത്തി ആളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

വിശദമായ ചോദ്യം ചെയ്തതിൽ പ്രതി മോഷണവിവരം വെളിപ്പെടുത്തി. വ്യാപാര സ്ഥാപനത്തിൽ നിന്നും മോഷണം ചെയ്ത 3600/ രൂപ പ്രതിയുടെ മാറ്റി വച്ചിരുന്ന സ്കൂട്ടറിൽ നിന്നും പൊലീസ് കണ്ടെടുത്തു. മോഷ്ടിച്ച സ്വർണ്ണാഭരണങ്ങൾ കുര്യനാട് ഭാഗത്ത് കാട് പിടിച്ചുകിടക്കുന്ന പുരയിടത്തിൽ ഒളിപ്പിച്ചിരുന്നതും പൊലീസ് കണ്ടെത്തി. വൈക്കം ഡി വൈ എസ് പി എ .ജെ തോമസിന്റെ നിർദ്ദേശാനുരണം കുറവിലങ്ങാട് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ സജീവ് ചെറിയാൻ, എസ് ഐ മാരായ മാത്യു കെ. എം, മനോജ് കുമാർ, എ എസ് ഐ മാരായ അജി ആർ, സാജുലാൽ, സിനോയിമോൻ, വിനോദ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അരുൺ പി.സി, രാജീവ് പി.ആർ, അരുൺ എം.എസ്, റോയി സിജു, ഷുക്കൂർ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

പ്രതി മുൻപ് ആലുവ, കോതമംഗലം, കുറുപ്പംപടി, ഊന്നുകല്ല്, കാലടി, പെരുമ്പാവൂർ എന്നീ പൊലീസ് സ്റ്റേഷനുകളിലായി നിരവധി മോഷണക്കേസുകളിൽ പ്രതിയാണ്. ഇയാൾ , നിരവധി തവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 

Hot Topics

Related Articles