കോട്ടയം : പേവിഷബാധ പ്രതിരോധ പരിപാടിയുടെ ഭാഗമായി കുറിച്ചി ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം അദ്വൈതവിദ്യാശ്രമം ഹൈസ്കൂളില്‍ നടന്നു. യോഗത്തില്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കൊച്ചുറാണി ജോസഫ് അധ്യക്ഷത വഹിച്ചു. ഉദ്ഘാടനം കുറിച്ചി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ആര് ഷാജി നിര്‍വഹിച്ചു. വിഷയാവതരണവും പ്രതിജ്ഞയും സിഎച്ച്സി സചിവോത്തമപുരം മെഡിക്കല്‍ ഓഫീസര്‍ ഡോ ജയന്തി സജീവ് നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ പ്രീത കുമാരി , ഹെഡ്മിസ്ട്രസ് ബിന്ദു എസ് റ്റി , ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മനോജ് കെ ജോര്‍ജ് , ജിജിമോള്‍ , വിദ്യാ വി , ആശാവര്‍ക്കര്‍മാരായ സുജാത സദാശിവന് , എലിസബത്ത് ജോയി എന്നിവര്‍ സംസാരിച്ചു.
Advertisements