‘കുറുപ്പ്’ തിയേറ്ററില്‍ തന്നെ പ്രദര്‍ശനത്തിനെത്തും

കൊച്ചി: ദുല്‍ഖര്‍ സല്‍മാന്റെ ‘കുറുപ്പ്’ നവംബറില്‍ റിലീസിനെന്ന് സൂചന. ചിത്രം ഓടിടി റിലീസാണെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും കേരളത്തില്‍ ഒക്ടോബര്‍ 25ന് തീയേറ്ററുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ കുറുപ്പ് തീയേറ്ററുകളില്‍ തന്നെ പ്രദര്‍ശനത്തിനെത്തുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രമാണ് കുറുപ്പ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക.

Advertisements

Hot Topics

Related Articles