നിരന്തര ശല്യത്തിൽ വലഞ്ഞ് ഒരു വീട്ടുകാർ; കോട്ടയം പാമ്പാടി എട്ടാം മൈലിൽ വീടിന് നേരെ കുരുമുളക് സ്‌പ്രേ ആക്രമണം ; ആക്രമികൾ കുറുവകളെന്ന് പ്രചരിപ്പിക്കാൻ ശ്രമം ; മുൻപും ആക്രമണം ഉണ്ടായതായി പരാതി

പാമ്പാടി എട്ടാം മൈലിൽ നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
സ്‌പെഷ്യൽ റിപ്പോർട്ടർ

Advertisements

പാമ്പാടി : പാമ്പാടി എട്ടാം മൈലിൽ വീടിന് നേരെ അജ്ഞാതരുടെ ആക്രമണം. എട്ടാം മൈലിൽ മുണ്ടമറ്റത്ത് ഷാജിയുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ഷാജിയുടെ മകൻ അശ്വിൻ ഷാജിയ്ക്ക് നേരെ ആക്രമി സംഘം കുരുമുളക് സ്‌പ്രേ അടിച്ച ശേഷം സംഘം അക്രമം അഴിച്ചു വിടുകയായിരുന്നു. ആക്രമി സംഘം അശ്വിനെ തള്ളിത്താഴെയിട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുറച്ച് ദിവസങ്ങളായി വീടിന് നേരെ ആക്രമണം നടക്കുന്നതായി വീട്ടുകാർ പറഞ്ഞു. കഴിഞ്ഞ ദിവസം വീടിന് നേരെ കല്ലേറും ഉണ്ടായതായി ഇവർ പറഞ്ഞു. ആക്രമി സംഘം ഏതാണെന്ന് തിരിച്ചറിയുവാൻ കഴിഞ്ഞിട്ടില്ല. എട്ടാം മൈൽ ഭാഗത്തു നിന്നും മറ്റത്തിലേയ്ക്കു പോകുന്ന വഴിയ്ക്കുള്ള വീട്ടിലാണ് ദിവസങ്ങളായി സാമൂഹ്യ വിരുദ്ധ സംഘത്തിന്റെ ആക്രമണം ഉണ്ടാകുന്നത്.

അഞ്ചു ദിവസം മുൻപായിരുന്നു സംഭവങ്ങളുടെ തുടക്കം. പ്രദേശത്തെ വീടിന്റെ മുറ്റത്ത് വീട്ടിൽ തട്ടും മുട്ടും ശബ്ദം കേട്ടതോടെയാണ് വീട്ടുകാർ ആശങ്കയിലായത്. തുടർന്നു, പിറ്റേന്ന് മുറ്റത്തുകൂടി എന്തോ വലിച്ചു കൊണ്ടു പോകുകയും ചെയ്യുന്ന ശബ്ദമാണ് വീട്ടുകാർ കേട്ടത്. ഇതേ തുടർന്നു ആശങ്കയിലായ കുടുംബാംഗങ്ങൾ വിവരം നാട്ടുകാരെ അറിയിച്ചു. ഇതേ തുടർന്നു, നാട്ടുകാർ വീട്ടിലും പരിസരത്തും തിരച്ചിൽ നടത്തി. തിരിച്ചിൽ മതിയാക്കി നാട്ടുകാർ പോയതിനു പിന്നാലെ വീടിനു നേരെ കല്ലേറുണ്ടായി.

പിന്നീട് തോട്ടത്തിൽ ആളനക്കം കേട്ട് പ്രദേശവാസിയായ ഒരാൾ തോട്ടത്തിൽ അനക്കം കേട്ട് കല്ലെടുത്തെറിഞ്ഞു. ഇതോടെ മൂന്നു പേർ ഓടിരക്ഷപെട്ടു. പിറ്റേന്ന് രാത്രിയിൽ വീട്ടിൽ ആറു തവണയാണ് കല്ലേറുണ്ടായത്. ഞായറാഴ്ച വൈകിട്ട് ഏഴിന് വീടിന്റെ ജനലിൽ ആരോ തട്ടുന്ന ശബ്ദം കേട്ടു. ഇത് നോക്കുന്നതിനായി പുറത്തിറങ്ങിയപ്പോഴാണ് യുവാവിന്റെ നേരെ സ്‌പ്രേ പ്രയോഗിച്ചിട്ടുണ്ട്. ഇതേ തുടർന്നു പൊലീസും നാട്ടുകാരും ചേർന്നു പ്രദേശത്ത് തിരച്ചിൽ നടത്തുകയാണ്.

Hot Topics

Related Articles