കുറവിലങ്ങാട് :പള്ളിയിൽ നൂറ്റാണ്ടുകളായി നടന്നുവരുന്ന ഒരു ചടങ്ങാണ് ആന വായിൽ ചക്കര.ഏറ്റുമാനൂർ ക്ഷേത്രത്തിലെ ആനയായിരുന്നു പണ്ടുകാലങ്ങളിൽ ഈ ചടങ്ങിന് എത്തിയിരുന്നത്.ഏറ്റുമാനൂരിലെ ആനയെ ആദരപൂർവ്വം സ്വീകരിച്ച് ശർക്കരയും പഴവും നൽകിയിരുന്നു.
കുറവിലങ്ങാട് പള്ളിയിൽ പെരുന്നാളിനോടനുബന്ധിച്ചുള്ള കപ്പൽപ്രദക്ഷിണത്തിന് കപ്പൽ എടുക്കാനുള്ള അവകാശം കടപ്പൂര് കരക്കാർക്കാണ്.ഏറ്റുമാനൂരപ്പന്റെ ദേശാധിപത്യത്തിന് കീഴിലുള്ള ഒരു കരയാണ് കടപ്പൂര്.പള്ളിയുടെ മുൻപിൽ സ്ഥാപിച്ചിട്ടുള്ള ഒറ്റക്കല്ലിൽ പണിത മുപ്പത് അടിയോളം ഉയരമുള്ള കുരിശ് യഥാസ്ഥാനത്ത് സ്ഥാപിച്ചത് ഏറ്റുമാനൂരിലെ ആനയാണെന്നാണ് വിശ്വാസം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആയതിനാലാണ് ഏറ്റുമാനൂരിൽ നിന്ന് ആനവന്നിരുന്നത്.ഏറ്റുമാനൂരപ്പന് ഇപ്പോൾ സ്വന്തമായി ആനയില്ല.പ്രൈവറ്റ് ആനകൾ ആണ് ഇപ്പോൾ ഈ ചടങ്ങ് നിർവ്വഹിക്കാനായി കുറവിലങ്ങാട്ട് എത്താറുള്ളത്.ഏറ്റുമാനൂരപ്പന്റെ ആന വന്ന് ശർക്കര സ്വീകരിച്ചാലേ കപ്പൽ പ്രദക്ഷിണം ഇറങ്ങാവൂ എന്ന കാലമുണ്ടായിരുന്നു.