കുട്ടനാട് : ശക്തമായ വേലിയേറ്റത്തെ തുടർന്ന് ആശങ്കയൊഴിയാതെ കുട്ടനാട്. 2 ദിവസമായി വേലിയേറ്റം അതിശക്തമാണ് കുട്ടനാട്ടിൽ രൂപപ്പെട്ടത്. സാധാരണ യിൽ നിന്ന് ഒന്നര അടിയോളം ജലനിരപ്പാണ് ഉയർന്നത്. രാവിലെയാണു വേലിയേറ്റമുണ്ടാകുന്നത്.
തുരുത്തുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി.വേലിയേറ്റം പുഞ്ചക്കൃഷി ഇറക്കിയ പാടശേഖരങ്ങളിലെ കർഷകരെയാണു കൂടുതൽ ദുരിതത്തിലാക്കുന്നത്. നെൽക്കർഷകർക്കൊപ്പം കരക്കൃഷി ചെയ്യുന്നവരെയും വെള്ളം ഉയർന്നതു പ്രതിസന്ധിയിലാക്കുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രണ്ടാഴ്ച മുൻപു സമാനരീതിയിൽ വേലിയേറ്റം ഉണ്ടായതുമൂലം പാടശേഖരങ്ങളിലെ കൃഷി വൈകുന്നതിനും മടവീഴ്ച സംഭവിക്കുന്നതിനും കാരണമായി.ഇതിൽ കൈനകരി ഇരുമ്പനം പാടശേഖരത്തിലുണ്ടായ മട ഇതുവരെ കുത്താൻപോലും സാധിച്ചിട്ടില്ല. മട വീഴ്ചമൂലം നൂറുകണക്കിനു കുടുംബങ്ങളാണ് വെള്ളക്കെട്ട് ദുരിതം അനുഭവിക്കുന്നത്.
ശക്തമായ വേലിയേറ്റത്തിൽ പുറംബണ്ടു കവിഞ്ഞു വെള്ളം കൃഷിയിടത്തിലേക്കു കയറുന്നതിനാൽ പല പാടശേഖരങ്ങളുടെയും താഴ്ന്ന കൃഷിയിടങ്ങൾ മുങ്ങിയ നിലയിലാണ്.