ഇംഫാൽ: മണിപ്പൂരിലെ ബിഷ്ണുപൂർ – ചുരാചന്ദ്പൂർ അതിർത്തിയിൽ നടന്ന സംഘർഷത്തിൽ 3 പേർ കൊല്ലപ്പെട്ടു. ക്വാക്ത പ്രദേശത്തെ മെയ്തെയ് വിഭാഗത്തിലുള്ളവരാണ് കൊല്ലപ്പെട്ടത്.
വ്യാഴാഴ്ച ബിഷ്ണുപൂർ ജില്ലയിൽ സായുധ സേനയും മെയ്തെയ് വിഭാഗവും തമ്മിൽ ഏറ്റുമുട്ടലുണ്ടായിരുന്നു. 17 പേർക്കാണ് ഏറ്റുമുട്ടലിൽ പരിക്കേറ്റത്. ജില്ലയിലെ കാങ്വായ്, ഫൗഗക്ചാവോ മേഖലകളിൽ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിച്ചിരുന്നു. മെയ്തെയ് സ്ത്രീകൾ ബാരിക്കേഡ് സോൺ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായതെന്നാണ് വിവരം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ ദിവസം നടന്ന അക്രമങ്ങളിൽ കുക്കി വിഭാഗത്തിലുള്ളവരുടെ നിരവധി വീടുകൾ അഗ്നിക്കിരയാക്കി. ക്വാക്ത മേഖലയിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് കേന്ദ്ര സേനയുടെ ബഫർ സോൺ. പെലീസ് സേന സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.