സുപ്രധാന വേഷം ലഭിക്കാൻ വിട്ടു വീഴ്ച വേണം ! കാസ്റ്റിംഗ് കൗച്ച് : തുറന്നുപറച്ചിലുമായി തെന്നിന്ത്യൻ ലേഡീ സൂപ്പർസ്റ്റാർ നയൻതാര

സിനിമയിൽ നേരിടേണ്ടി വരുന്ന കാസ്റ്റിങ് കൗച്ചിനെ കുറിച്ചു തുറന്നു പറഞ്ഞ് തെന്നിന്ത്യർ താരറാണി നയൻതാര . ഒരു അഭിമുഖത്തിലാണ് താൻ നേരിട്ട കാസ്റ്റിങ് കൗച്ചിനെ കുറിച്ച് നയൻതാര തുറന്നു പറഞ്ഞത്. ഒരു സിനിമയിൽ സുപ്രധാന വേഷത്തിൽ അഭിനയിക്കാൻ വിട്ടുവീഴ്ച്ച ചെയ്യണമെന്ന് തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് താരം വെളിപ്പെടുത്തിയത്.

എന്നാൽ ആവശ്യം അംഗീകരിക്കാതെ ആ സിനിമ വേണ്ടെന്ന് വെക്കാനുള്ള ആർജവം കാണിച്ചുവെന്നും അഭിമുഖത്തിൽ നയൻതാര പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2003 ൽ സത്യൻ അന്തിക്കാട് ചിത്രം മനസ്സിനക്കരയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ നയൻതാര സിനിമാ പശ്ചാത്തലമില്ലാത്ത കുടുംബത്തിൽ നിന്നെത്തിയതാണ്, ഇന്ന് തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടി. നിലവിൽ ഷാരൂഖ് ഖാനൊപ്പം തന്റെ ആദ്യ ബോളിവുഡ് ചിത്രത്തിന്റെ പണിപ്പുരയിലാണ് നയൻതാര .

Hot Topics

Related Articles