കൽപ്പറ്റ: വയനാട്ടില്‍ വിദേശ വനിതയുടെ മൃതദേഹം ആശുപത്രിയില്‍ എത്തിക്കാതെ മൊബൈല്‍ ഫ്രീസറില്‍ സൂക്ഷിച്ചെന്ന് പരാതി. കാമറൂണ്‍ സ്വദേശി മോഗ്യം കാപ്റ്റുവിന്റെ മൃതദേഹമാണ് മാനന്തവാടിയിലെ സ്വകാര്യ ആംബുലൻസില്‍ സൂക്ഷിച്ചതായി ബിജെപി പരാതി ഉന്നയിച്ചത്.
Advertisements
മാനന്തവാടിയിലെ സ്വകാര്യ ആയുർവേദ റിസർച്ച് സെന്ററില്‍ ചികില്‍സക്കെത്തിയ കാൻസർ ബാധിതയായ യുവതി കഴിഞ്ഞ 20 നാണ് മരണപ്പെട്ടത്. മൃതദേഹം പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എംബാം ചെയ്ത് എംബസി വഴി സ്വദേശത്തേക്ക് കൊണ്ടു പോയി.