സ്ത്രീകൾ നന്മയുടെ പ്രകാശം പരത്തുന്ന വിളക്കുകളാവണം : മാലേത്ത് സരളാ ദേവി എക്സ്.എം.എൽ.എ

തിരുവല്ല : കേരളാ പ്രദേശ് കസ്തൂർബ്ബ ഗാന്ധി ദർശൻ വേദി നടത്തിയ ഇന്ദിരാ പ്രിയദർശിനി രക്തസാക്ഷി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു.സ്ത്രീകൾ നന്മയുടെ പ്രകാശം പരത്തുന്ന കെടാവിളക്കുകളികണം എന്ന് പറഞ്ഞു.നന്മ ചെയ്യുന്നവരെ ജീവിക്കാനും,ചേർത്ത് നിർത്തിനും,സംരക്ഷിക്കാനും,മാതൃക ആക്കാനും സമൂഹത്തിന് കഴിയണം എന്നും പറഞ്ഞു. ഭരണാധികാരികളുടെ ക്രിമിനൽ മനോഭാവം ജനാധിപത്യത്തിനും,മതേതരത്വത്തിനും ഭീക്ഷണിയാണ് എന്ന് പ്രസ്താവിച്ചു. യോഗത്തിൽ കസ്തൂർബ്ബ ഗാന്ധി ദർശൻ വേദി ജില്ലാ പ്രസിഡൻറ് ലീലാ രാജൻ അദ്ധ്യക്ഷത വഹിച്ചു. .

Advertisements

കെ.പി.ജി.ഡി.സംസ്ഥാന ഗവേണിംഗ് ബോഡി അംഗം ഡോ: ഗോപീമോഹൻ അനുസ്മരണ പ്രഭാഷണം നടത്തി. കെ.പി.ജി.ഡി.സംസ്ഥാന സമിതി അംഗം എലിസബേത്ത് അബു മുഖ്യ പ്രഭാഷണം നടത്തി. കെ.പി.ജി.ഡി. ജില്ലാ ചെയർമാൻ കെ.ജി.റെജി,വൈസ് ചെയർമാൻ അബ്ദുൾ കലാം ആസാദ്,ജില്ലാ ജനറൽ സെക്രട്ടറി ശ്രീദേവി ബാലകൃഷ്ണൻ,കസ്തുർബ്ബാ ഗാന്ധി ദർശൻ വേദി ജില്ലാ വൈസ്സ് ചെയർമാൻ മേഴ്സി ശാമുവേൽ,സജിനി മോഹൻ,സെക്രട്ടറി മറിയാമ്മ വർക്കി,ഹസീന എച്ച്,നിയോജക മണ്ഡലം പ്രസിഡൻറൻമാരായ വിജയലക്ഷ്മി ഉണ്ണിത്താൽ,സുധാകുമാരി,സുശീല അജി,പ്രിയാമ്മ ജോർജ്ജ്,മഞ്ചു അനിൽ,ലീലാമ്മ പീറ്റർ,ലില്ലി ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles