ബംഗളൂരു: ചന്ദ്രയാൻ 3 ദൗത്യത്തിലെ റോവര്‍ ലാൻഡര്‍ മൊഡ്യൂളുകള്‍ വീണ്ടും പ്രവര്‍ത്തനക്ഷമമാവുമോ എന്നറിയാൻ മണിക്കൂറുകളുടെ കാത്തിരിപ്പു മാത്രം. നാളെ ചന്ദ്രനില്‍ വീണ്ടും സൂര്യപ്രകാശം കിട്ടുന്പോള്‍ മൊഡ്യൂളുകള്‍ വീണ്ടും ഉണരുമെന്നാണ് ഐഎസ്‌ആര്‍ഒയുടെ പ്രതീക്ഷ. സൗരോര്‍ജം ഉപയോഗിച്ചാണ് റോവര്‍ മൊഡ്യൂള്‍ പ്രവര്‍ത്തിക്കുന്നത്. സിസ്റ്റങ്ങള്‍ പ്രവര്‍ത്തിക്കാൻ ഏറ്റവും അനുയോജ്യമായ സമയം സൂര്യന്‍റെ എലവേഷൻ ആംഗിള്‍ 6 ഡിഗ്രി മുതല്‍ 9 ഡിഗ്രി വരെയാണ്. എന്നാല്‍ താപനില ഒരു നിശ്ചിത പരിധിക്കു മുകളില്‍ ഉയരണം.
Advertisements