പത്തനംതിട്ട ജില്ലയിലെ വിവിധയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ജില്ലയില്‍ മണ്ണിടിച്ചില്‍ ഭീഷണി; പന്തളത്ത് ഉള്‍പ്പെടെ വെള്ളക്കെട്ട്

പത്തനംതിട്ട: ജില്ലയിലെ വിവിധ ഇടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇന്ന ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വനമേഖലയിലും ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളിലും മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. ഇന്നലെയും ജില്ലയില്‍ അതിശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. 44 ഇടങ്ങളില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ ഭീഷണിയുണ്ട്. അപകടമേഖലകളില്‍ നിന്ന് ആളുകളെ മാറ്റി പാര്‍പ്പിച്ച് തുടങ്ങി. അപ്പര്‍ കുട്ടനാട്, പന്തളം എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് തുടരുകയാണ്.

Advertisements

വൃഷ്ടി പ്രദേശങ്ങളിലും വനമേഖലകളിലും മഴ ശക്തമായതോടെ ഡാമുകളില്‍ നിന്നും പുറംതള്ളുന്ന ജലത്തിന്റെ അളവ് നിയന്ത്രിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു. ജില്ലയിലെ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത മുന്നില്‍ കണ്ട് സുരക്ഷ നടപടികള്‍ക്ക് വേണ്ടി വിവിധയിടങ്ങളില്‍ യോഗം ചേരും

Hot Topics

Related Articles