ഒമിക്രോണ്‍ ജാഗ്രതയില്‍ കേരളത്തിന് വീഴ്ച; കേന്ദ്ര മാര്‍ഗ നിര്‍ദേശത്തിന് മുന്‍പ് വിദേശത്ത് നിന്നെത്തിയവരെ നിരീക്ഷിക്കാനായില്ല; വിമാനമിറങ്ങിയ പലരും പരിശോധന പോലുമില്ലാതെ കടന്നുപോയി

തിരുവനന്തപുരം: ഒമിക്രോണ്‍ ജാഗ്രതയില്‍ കേരളത്തിന് വീഴ്ച. നവംബര്‍ 29ന് റഷ്യയില്‍ നിന്നെത്തിയവരില്‍ ഒരാള്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥീരീകരിച്ചിട്ടും കൂടെ യാത്ര ചെയ്തവരെ ഇതുവരെ പൂര്‍ണമായും നിരീക്ഷണത്തിലാക്കുന്നത് വൈകി. കേന്ദ്ര മാര്‍ഗനിര്‍ദേശം നടപ്പാക്കുന്നതിന് മുന്‍പ് കേരളത്തിലെത്തിയവരെ കണ്ടെത്തി മുന്‍കരുതലെടുക്കുന്നതില്‍ വീഴ്ച്ച സംഭവിച്ചുവെന്ന് ഇതോടെ വ്യക്തമായി. സംഘത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ വിമാനമിറങ്ങിയ എറണാകുളത്താണ് പലരും പരിശോധന പോലുമില്ലാതെ കടന്നുപോയത് എന്നതും ഗുരുതക വീഴ്ചയാണ്.

Advertisements

28ന് റഷ്യയില്‍ നിന്ന് വിനോദസഞ്ചാരം കഴിഞ്ഞ തിരികെയെത്തിയ മുപ്പതംഗ സംഘത്തില്‍ പലരും പരിശോധന പോലുമില്ലാതെ കടന്നുപോയ വിവരം നേരത്തെ പുറത്തുവന്നിരുന്നു. ഇതില്‍ 2ന് സാംപിളെടുത്ത കോട്ടയം സ്വദേശിയാണ് പിന്നീട് കോവിഡ് പോസിറ്റീവായത്. എന്നാല്‍ കൂടെ യാത്ര ചെയ്തവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കുന്നതില്‍ വന്‍വീഴ്ച്ചയാണ് ഉണ്ടായത്. കൂടെ യാത്ര ചെയ്ത, എറണാകുളത്ത് വിമാനമിറങ്ങിയ 24 പേരുടെ പട്ടിക ഇന്നലെ വൈകിട്ടാണ് എറണാകുളത്ത് തയാറായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിലവില്‍ ചികിത്സയില്‍ കഴിയുന്ന ആളുടെ സാംപിള്‍ ഇന്നലെ വൈകിട്ടാണ് ജനിതക ശ്രേണീകരണത്തിനായി അയച്ചത്. ഇയാളുടെ സമ്പര്‍ക്ക പട്ടിക കണ്ടെത്താന്‍ ശ്രമം തുടരുകയാണ്. അതേസമയം, തിരുവനന്തപുരത്ത് ഇറങ്ങിയവരെ മുഴുവന്‍ നിരീക്ഷണത്തിലാക്കിയെന്നാണ് തിരുവനന്തപുരം ജില്ലാ ആരോഗ്യവകുപ്പ് പറയുന്നത്. ചുരുക്കത്തില്‍ 29ന് വിമാനമിറങ്ങി റിസ്‌ക് രാജ്യത്ത് നിന്നെത്തിയ ഒരാള്‍ കോവിഡ് ബാധിതനായിട്ടും 5 ദിവസം ഉണ്ടായത് വലിയ അനാസ്ഥ.

Hot Topics

Related Articles