ചെന്നൈ : ലോകേഷ്-വിജയ് ചിത്രം ‘ലിയോ’ റിലീസിന് ഒരു ദിവസം ബാക്കി നില്ക്കുമ്പോള് ലോകേഷിന്റെ എല്‍സിയു സംബന്ധിച്ച വാര്‍ത്തകളാണ് ഏവരും ശ്രദ്ധിക്കുന്നത്. എല്‍സിയുവില്‍ നിന്നും വെബ് സീരിസ് ആകാന്‍ സാധ്യതയുള്ള കഥാപാത്രത്തെ കുറിച്ചാണ് ലോകേഷ് സണ്‍ ടിവിയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറയുന്നത്. എല്‍സിയുവിന്റെ ഭാഗമായ കമല്ഹാസന് ചിത്രം വിക്രമില്‍ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ് ഏജന്റ് ടീന. അതുകൊണ്ടുതന്നെ എല്‍സിയുവില്‍ നിന്നും വെബ് സീരിസ് ആകാന്‍ സാധ്യതയുള്ള കഥാപാത്രം ഏജന്റ് ടീനയാണ് എന്നാണ് ലോകേഷ് പറഞ്ഞത്.
‘ഏജന്റ് ടീനയുടെ റോള്‍ പ്രേക്ഷകരെ ശരിക്കും ഞെട്ടിച്ചിരുന്നു. ചിത്രത്തില്‍ അവര്‍ കൊല്ലപ്പെടുന്നതായി കാണിക്കുന്നുണ്ട്. ഇവരുടെ മുന്‍കാല കഥയായിരിക്കും വെബ് സീരിസില്‍ വരിക,’ വെബ് സീരിസ് താനാകും എഴുതുന്നതെന്നും സംവിധാനം മറ്റ് ആരെങ്കിലും ഏറ്റെടുക്കുമെന്നും ലോകേഷ് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സിനിമയില്‍ കൊറിയോഗ്രാഫി അസിസ്റ്റന്റായിരുന്ന വാസന്തിയാണ് ഏജന്റ് ടീന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. നര്‍ത്തകിയും നൃത്തസംവിധായികയും കൂടിയാണ് വാസന്തി. നൃത്തസംവിധായകന്‍ ദിനേശ് മാസ്റ്ററുടെ സഹായിയായി മാസ്റ്റര്‍ എന്ന ചിത്രത്തില്‍ പ്രവര്‍ത്തിക്കവേയാണ് ലോകേഷ് കനകരാജ് തന്റെ അടുത്ത ചിത്രമായ ലിയോയില്‍ വാസന്തിക്ക് നിര്‍ണായകവേഷം നല്‍കിയത്. വിക്രത്തില്‍ കമല്‍ ഹാസനും ഫഹദ് ഫാസിലിനും ഒപ്പമുള്ള വാസന്തിയുടെ രംഗങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.