ഹോലാഹൂപ്പിൽ വിസ്മയം തീർത്ത് എട്ട് വയസുകാരി റുമൈസ ഫാത്തിമ

കൊച്ചി : ഹോലാഹൂപ്പിൽ വിസ്മയം തീർത്ത് എട്ട് വയസുകാരി റുമൈസ ഫാത്തിമ.കൊടുങ്ങല്ലൂർ ഭാരതീയ വിദ്യാഭവൻ സ്കൂളിലെ മൂന്നാംക്ലാസ്സ്‌ വിദ്യാർഥിനിയും കൊടുങ്ങല്ലൂർ മാനംങ്കേരിയിൽ മുഹമ്മദ് റഫീക്കിൻ്റെയും, സിനിയ റഫീക്കിൻ്റെയും ഇരട്ട കുട്ടികളിൽ ഇളയ മകളുമാണ് റുമൈസ. റെന പർവ്വിൻ സഹോദരിയും റൈഹാൻ മുഹമ്മദ് ഇരട്ട സഹോദരനുമാണ് . ഈ കഴിഞ്ഞ ഓണ അവധി സമയം മുതലാന്ന് ഹൂലാഹൂപ്പ് ഒരു വിനോദം എന്ന രീതിയിൽ ഉപയോഗിക്കുന്നത്. വാപ്പിച്ചി അയച്ച് കൊടുക്കുന്ന യൂറ്റുബ് വീഡിയോകൾ കണ്ട് ഹൂലാഹുപ്പിൽ പല വിത്യാസങ്ങൾ കണ്ടുപിടിച്ച് പരിശ്രമിക്കുമ്പോൾ എല്ലാത്തിനും സപ്പോർട്ടായി കൂടെ നിന്നത് സഹോദരങ്ങളാണ്. സഹോദരിയാണ് ഇത്തരം ഒരു കഴിവ് തിരിച്ചറിഞ്ഞതും കൂടുതൽ പ്രോത്സാഹനങ്ങൾ നൽകിയതും . നൃത്തം ചെയ്തും, പടം വരച്ചും , എഴുതിയും, ബുക്കുകൾ വായിച്ചും,ഭക്ഷണം കഴിച്ചും അങ്ങനെ ഉറക്കമല്ലാത്ത നേരങ്ങളിൽ മുഴുവൻ സമയവും ഹൂലാഹുപ്പ് ഉപയോഗിക്കുന്നുണ്ട്. ഇടവില്ലാതെ രണ്ട് മണിക്കൂറിലധികം ഹൂപ്പ് ചെയ്യുന്നത് ശ്രദ്ധിച്ചപ്പോഴാണ് ഇതിനെ കുറിച്ച് കൂടുതൽ അന്വേഷിക്കുന്നതും. വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സ്, ലിംക ബുക്ക് ഓഫ് റെക്കോർഡ്സ് എന്നിവയെല്ലാം വിശദമായി പരിശോധിച്ചപ്പോൾ ഇപ്പോൾ നിലവിലുളള റെക്കോർഡ് സമയത്തിലധികം ഈ ചുരുങ്ങിയ ദിനങ്ങൾ കൊണ്ട് തന്നെ ഹുലാഹുപ്പിൽ സ്പിൻ ചെയ്യാൻ ഈ കൊച്ചു മിടുക്കിക്ക് സാധിക്കുന്നുണ്ട്. ഒരു ട്രയിനിങ്ങും ഇല്ലാതെ സ്വന്തം പരിശ്രമത്തിൽ മാത്രം നേടിയെടുത്തതാണ് ഈ മിടുക്കി ഹൂലാഹൂപ്പിങ്ങ് എന്ന മാസ്മരികത. എല്ലാ റെക്കോർഡുകളിലും ഇടംപിടിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ റുമൈസ. മുൻ വൈക്കം നഗരസഭ വൈസ് ചെയർമാനും കോട്ടയം ഡി സി സി ജനറൽ സെക്രട്ടറിയുമായ കോട്ടിപ്പറമ്പിൽ അബ്ദുൽ സലാം റാവുത്തറിൻ്റെയും, സീന റാവുത്തറിൻ്റെയും കൊച്ചുമകൾ കൂടെയാണ് ഈ മിടുക്കി.

Advertisements

Hot Topics

Related Articles