തമിഴ് സിനിമക്ക് തമിഴ് പേരു മതി, വിജയ് ചിത്രം ‘ലിയോ’യുടെ പേര് മാറ്റണം; വിജയ്ക്കും ഇതിൽ ഉത്തരവാദിത്വമുണ്ട് : തമിഴ് സംവിധായകൻ സീമൻ

ലോകേഷ് കനകരാജ് വിജയ് കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമായ ‘ലിയോ’യുടെ പേര് മാറ്റണമെന്ന ആവശ്യവുമായി സംവിധായകനും നാം തമിഴർ കക്ഷി നേതാവുമായ സീമൻ രംഗത്ത്.

“നമ്മുടെ മാതൃഭാഷ നമ്മൾ സംരക്ഷിക്കേണ്ടതുണ്ട്. സഹോദരൻ വിജയ്ക്കും ഈ ഉത്തരവാദിത്വമുണ്ട്. സിനിമകൾക്ക് തമിഴ് പേരുകൾ മാത്രം ഉപയോഗിച്ചിരുന്ന സമയമുണ്ടായിരുന്നു. ഇപ്പോഴത് ഇംഗ്ലീഷിലേയ്ക്ക് മാറുകയാണ്. ബിഗിൽ പോലുള്ള പോലുള്ള ഇംഗ്ലീഷ് ടൈറ്റിലുകൾ ഉപയോഗിക്കുന്നു. ഇത് മാറണം” സീമൻ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം, വിവാദവുമായി ബന്ധപ്പെട്ട് സിനിമയുടെ അണിയറപ്രവർത്തകരിൽ നിന്നും പ്രതികരണം ഒന്നും ഉണ്ടായിട്ടില്ല. കശ്മീരിൽ ചിത്രീകരണം പുരോഗമിക്കുന്ന ലിയോയിൽ തൃഷ, സഞ്ജയ് ദത്ത്, അർജുൻ, പ്രിയ ആനന്ദ്, മിഷ്കിൻ, ഗൗതം മേനോൻ, മൺസൂർ അലി ഖാൻ എന്നിവരടങ്ങുന്ന വമ്പൻ താരനിരയാണ് ഉള്ളത്.

സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ എസ്.എസ്. ലളിത് കുമാറാണ് ലിയോ നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയാണ് സഹനിർമാണം. മാസ്റ്ററിന് ശേഷം വിജയിയും ലോകേഷും ഒന്നിക്കുന്ന ചിത്രമാണ് ലിയോ .

തമ്പി, വാഴ്ത്തുകൾ തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള സംവിധായകനാണ് സീമൻ.



Hot Topics

Related Articles