കുറവിലങ്ങാട്: പ്ലാറ്റിനം ജൂബിലി നിറവിലെത്തിയ വയലാ പബ്ലിക് ലൈബ്രറിയിൽ ജൂബിലി സമാപനത്തിൽ ശില്പങ്ങളും പുരാവസ്തുക്കളും മിഴിതുറന്നു. ശില്പി വി. പി തോമസ് വയലായുടെ 275 ശിലപങ്ങളും വിൽസൺ വേങ്ങയിൽ ഒരുക്കിയ പുരവസ്തുക്കളുടെയും അപൂർവ നാണയങ്ങളുടെയും പ്രദർശനവും ഉൾപ്പെടുത്തി ഓർമ്മച്ചെപ്പ് നടത്തി.
മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ് ഉദ്ഘാടനം ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലൈബ്രറി പ്രസിഡന്റ് വിനോദ് മാത്യു അധ്യക്ഷത വഹിച്ചു. മാധ്യമപ്രവർത്തകൻ സന്ദീപ് സലിം, കെ. ജി അനിൽകുമാർ, ലൈബ്രറി സെക്രട്ടറി എം. കെ രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ഇന്ന് നാലിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം കവി എസ്. ജോസഫ് ഉദ്ഘാടനം ചെയ്യും. ജില്ലാ ലൈബ്രറി സെക്രട്ടറി എൻ. ചന്ദ്രബാബു മുഖ്യ പ്രഭാഷണം നടത്തും.
സമ്മേളത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബാബു കെ. ജോർജ്, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൻ പുളിക്കിയിൽ, കടപ്ലാമറ്റം പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ സെബാസ്റ്റ്യൻ, ജില്ലാപഞ്ചായത്തംഗം നിർമലാ ജിമ്മി, മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി റോയി ഫ്രാൻസീസ്, ഉഴവൂർ ബ്ലോക്ക് പഞ്ചായത്തംഗം സിൻസി മാത്യു എന്നിവർ പ്രസംഗിക്കും. സമ്മേളനത്തെ തുടർന്ന് കലാസന്ധ്യ നടക്കും.