രാജകീയം ഇന്ത്യൻ വിജയം..! വിരാടിന്റെ വിപ്ലവത്തിൽ ഇന്ത്യയ്ക്ക് മെൽബണിൽ ആദ്യ വിജയം; പൊരുതി നേടിയ വിജയത്തിന് ഇരട്ടി മധുരം

മെൽബൺ: ഇന്ത്യ പാക്കിസ്ഥാൻ പോരാട്ടത്തിന്റെ നാടകീയത മുഴുവൻ നിറഞ്ഞു നിന്ന മത്സരത്തിന് ഒടുവിൽ ഇന്ത്യയ്ക്ക് വിജയം. മുന്നേറ്റ നിര തകർന്ന മത്സരത്തിൽ കോഹ്ലിയും ഹാർദിക്കും നടത്തിയ തകർപ്പൻ പോരാട്ടമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. കോഹ്ലി 53 പന്തിൽ 82 റൺ അടിച്ചു കൂട്ടിയപ്പോൾ നാലു സിക്‌സും ആറു ഫോറും പറത്തി.
സ്‌കോർ
ഇന്ത്യ – 160- 6
പ്ാക്കിസ്ഥാൻ -159 -8

Advertisements

ആദ്യ ലോകകപ്പിലെ ആദ്യ പന്ത് മുതൽ സ്വിംങും പേസും സമം ചാലിച്ചെറിഞ്ഞ ഇന്ത്യൻ ഇടംകൈ വിസ്മയം അർഷർദീപ് വരിഞ്ഞു മുറുക്കിയതോടെ പാക്കിസ്ഥാന് ആദ്യം മുതൽ തന്നെ കൃത്യമായി റൺറേറ്റ് ഉയർത്താൻ സാധിച്ചില്ല. മൂന്നാം വിക്കറ്റിൽ ഷാൻ മഷൂദും, ഇഫ്തിക്കർ അഹമ്മദും ചേർന്നു നടത്തിയ ചെറുത്തു നിൽപ്പാണ് ഇന്ത്യയ്‌ക്കെതിരെ പൊരുതാവുന്ന സ്‌കോർ പാക്കിസ്ഥാന് സമ്മാനിച്ചത്. ഇവർ രണ്ടു പേരെയും കൂടാതെ ബൗളർ ഷഹിൻഷാ അഫ്രീദി മാത്രമാണ് രണ്ടക്കം കടന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മൂന്നു പേസർമാരും, രണ്ടു സ്പിന്നർമാരും ഒരു പാർട്ടൈം പേസറുമായി ഇറങ്ങിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ടോസ് നേടി ബൗളിംങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്റെ ആഗ്രഹാം പോലെ ആദ്യ ഓവറിൽ ഹൃദയം കൊണ്ട് തന്നെ ഭുവനേശ്വർ പന്തെറിഞ്ഞു. ആദ്യ ഓവറിൽ ഒരു വൈഡ് മാത്രം സമ്മാനിച്ച ഭുവനേശ്വർ, ഒറ്റ റൺ മാത്രമാണ് വഴങ്ങിയത്. രണ്ടാം ഓവറിന്റെ ആദ്യ പന്തിൽ , തന്റെ ലോകകപ്പിലെ ആദ്യ പന്തിൽ തന്നെ ബാബർ അസമിനെ വിക്കറ്റിന് മുന്നിൽ കുടുക്കി അർഷർദീപ് ഇന്ത്യൻ പേസിന്റെ മനോഹാരിത കാട്ടിത്തന്നു. ബാബർ മടങ്ങുമ്പോൾ ഒറ്റ റൺ മാത്രമാണ് പാക്കിസ്ഥാൻ സ്‌കോർ ബോർഡിലുണ്ടായിരുന്നത്.

പിന്നീട്, 91 വരെ വിക്കറ്റ് നഷ്ടമുണ്ടായില്ലെങ്കിലും കൃത്യമായി പിടിച്ചെറിഞ്ഞ ഇന്ത്യൻ പേസർമാർ പത്ത് റൺ ശരാശരി ഒരിക്കലും പാക്കിസ്ഥാന് ലഭിക്കാതിരിക്കാൻ കൃത്യമായി ശ്രദ്ധിച്ചു. 12 ആം ഓവറിൽ 34 പന്തിൽ നിന്നും 51 റണ്ണുമായി ഇഫ്തിക്കർ അഹമ്മദ് പുറത്താകുമ്പോൾ പാക്കിസ്ഥാൻ സ്‌കോർ ബോർഡിൽ 91 റൺ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട്, എത്തിയ മൂന്നു പേരെ കൃത്യമായ ഇടവേളകളിൽ വീഴ്ത്തി പാണ്ഡ്യയും മനസറിഞ്ഞെറിഞ്ഞു.

പതിനാറാം ഓവറിൽ ആസിഫ് അലിയെ അർഷർദീപ് മടക്കിയ ശേഷം എത്തിയ ഷെഹിൻഷാ അഫ്രീദി കണ്ണുംപൂട്ടി അടിക്കുകയായിരുന്നു. എട്ട് പന്തിൽ 16 റൺ എടുത്ത അഫ്രീദിയെ സ്വന്തം ഏറിൽ തിരിച്ചു പിടിച്ചാണ് ഭുവനേശ്വർ പത്തൊൻപതാം ഓവറിന്റെ രണ്ടാം പന്തിൽ വിപ്ലവം തീർത്തത്. അവസാന ഓവറിൽ എട്ടു റൺ മാത്രം വഴങ്ങിയാണ് ഭുവനേശ്വർ കളി അവസാനിപ്പിച്ചത്. ഇതോടെ ഇന്ത്യയ്ക്ക് മുന്നിൽ 160 എന്ന മാന്യമായ സ്‌കോർ പാക്കിസ്ഥാൻ ഉയർത്തുകയായിരുന്നു.

മറുപടി ബാറ്റിംങിൽ ഇന്ത്യയെ നിലയുറപ്പിക്കാൻ അനുവദിക്കാത്ത പ്രകടനമാണ് പാക്ക് ബൗളർമാർ നടത്തിയത്. ഓപ്പണർമാരായ രോഹിത്തും രാഹുലും മൂന്നു പന്തുകളുടെ വ്യത്യാസത്തിലാണ് പുറത്തായത്. ഇരുവരും പുറത്താകുമ്പോൾ ഇന്ത്യൻ സ്‌കോർ ബോർഡിൽ പത്ത് റൺ മാത്രമാണ് ഉണ്ടായിരുന്നത്. ഫോമിലായിരുന്ന ബാറ്റർ സൂര്യകുമാർ യാദവ് എത്തിയ ശേഷം വെടിക്കെട്ടിന് തിരി കൊളുത്തി. പന്ത് പന്തിൽ രണ്ടു ബൗണ്ടറികൾ പറപ്പിച്ച സൂര്യ കളി ഇന്ത്യയുടെ വരുതിയിൽ എത്തിക്കുമെന്നു കരുതി. എന്നാൽ, ഹാരിസ് റൗഫിന്റെ ബൗൺസിന്റെ ഗതി മനസിലാകാതിരുന്ന സൂര്യയുടെ ബാറ്റിൽ ഉരസിയ പന്ത് കീപ്പർ മുഹമ്മദ് റിസ്വാന്റെ കയ്യിൽ അവസാനിച്ചു.

പിന്നീട്, എത്തിയ അക്‌സർ പട്ടേൽ അപ്രതീക്ഷിതമായി റണ്ണൗട്ടാകുന്നതാണ് കണ്ടത്. മുന്നിലേയ്ക്ക് പന്ത് തട്ടിയിട്ട് ക്രീസ് വിട്ടിറങ്ങിയ അക്‌സറിനോട് വേണ്ടെന്നു കോഹ്ലി പറഞ്ഞപ്പോഴേയ്ക്കും ബാബർ അസം മുഹമ്മദ് റിസ്വാന് പന്ത് നൽകിയിരുന്നു. റിസ്വാന്റെ കയ്യിൽ നിന്നും തെറിച്ച പന്ത് വിക്കറ്റിൽ തട്ടിയതോടെ ദൗർഭാഗ്യം കൊണ്ട് റണ്ണൗട്ടാകാനായിരുന്നു അക്‌സറിന്റെ വിധി. പിന്നാലെ, കോഹ്ലിയും ഹാർദിക്കും ചേർന്ന് അമിത പ്രതിരോധം ഒഴിവാക്കി സുരക്ഷിതമായി ഇന്ത്യയെ മുന്നോട്ടു നയിച്ചു.

അവസാന ഓവറിൽ ഇന്ത്യയ്ക്ക് വിജയിക്കാൻ വേണ്ടിയിരുന്നത് 16 റണ്ണായിരുന്നു. ഹാരിസ് റൗഫിന്റെ അവസാന ഓവറിന്റെ രണ്ടു പന്തുകൾ രണ്ടു സിക്‌സറുകളാണ് പറത്തിയത്. പത്തൊൻപതാം ഓവറിൽ 15 റണ്ണാണ് വിരാടും ഹാർദിക്കും ചേർന്ന് അടിച്ചു കൂട്ടിയത്. അവസാന ഓവർ എറിയാൻ എത്തിയത്. പാക്കിസ്ഥാന്റെ സ്പിന്നർ നവാസായിരുന്നു. ആദ്യ പന്തിനെ മിസായ ഹാർദിക് പുറത്ത്. 37 പന്തിൽ രണ്ടു സിക്‌സും ഒരു ഫോറും സഹിതം 40 റണ്ണാണ് ഹാർദിക് അടിച്ചെടുത്തത്. പിന്നീട് എത്തിയത് ഫിനിഷർ എന്നു പേരുകേട്ട ദിനേശ് കാർത്തിക്കായിരുന്നു. തൊട്ടടുത്ത പന്തിൽ സിംഗിൾ ഇട്ട് കാർത്തിക് സ്‌ട്രൈക്ക് കോഹ്ലിയ്ക്കു കൈമാറി. പിന്നീട് നാലു പന്തിൽ വേണ്ടത് 15 റൺ. അവസാന രണ്ടു പന്തുകൾ സിക്‌സർ പറത്തിയ കോഹ്ലിയിൽ തന്നെയായിരുന്നു ഇന്ത്യൻ ആരാധകരുടെ വിശ്വാസം.

തൊട്ടടുത്ത പന്തിൽ രണ്ട് ഓടി കോഹ്ലി. പക്ഷേ, അപ്പോൾ വേണ്ടത് മൂന്നു പന്തിൽ 13 റൺ. ഇന്ത്യൻ ആരാധകരുടെ നെഞ്ചിടിപ്പ് വർദ്ധിച്ചു. നാലാം പന്തിനെ അതിർത്തിയ്ക്കു പറത്തി കോഹ്ലി ഇന്ത്യയ്ക്ക് എഡ്ജ് നൽകി. അത് ഒരു നോബോൾ കൂടി ലഭിച്ചതോടെ ഇന്ത്യൻ ആവേശം ഇരട്ടിയായി. പിന്നീട് വേണ്ടത് മൂന്നു പന്തിൽ ഇന്ത്യയ്ക്ക് വിജയിക്കാൻ ആറു റൺ. തൊട്ടടുത്ത പന്ത് ഫ്രീഹിറ്റ് കിട്ടി, പക്ഷേ അത് വൈഡെറിഞ്ഞ പാക്കിസ്ഥാൻ ബൗളർ ഇന്ത്യയ്ക്ക് വീണ്ടും ഒരു റണ്ണും ഒരു ബോളും സൗജന്യമായി നൽകി. ഫ്രീഹിറ്റിൽ ഇന്ത്യൻ ബാറ്റർമാർ ഓടിയെടുത്തത് മൂന്നു റൺ. അവസാന രണ്ടു പന്തിൽ ഇന്ത്യയ്ക്ക് വേണ്ടിയിരുന്നത് രണ്ടു റണ്ണായിരുന്നു. നാലാം പന്തിൽ ദിനേശ് കാർത്തിക് റണ്ണൗട്ടായതോടെ വീണ്ടും ആശങ്കയുടെ നിമിഷങ്ങൾ. അവസാന പന്ത് വൈഡ് എറിഞ്ഞ് നവാസ് സ്‌കോർ തുല്യമാക്കി.

Hot Topics

Related Articles