രാവിലെ ലൈസൻസ് കിട്ടി; ഉച്ചയോടെ സസ്‌പെന്റ് ചെയ്തു; ആഘോഷത്തിന്റെ ആവേശം അതിരുകടന്നതോടെ യുവാവിന് ലൈസൻസ് പോയി

കൊച്ചി: ഡ്രൈവിംഗ് ടെസ്റ്റ് പാസായി രാവിലെ തപാൽ വഴി വന്ന ലൈസൻസ് കയ്യിൽ കിട്ടി മണിക്കൂറുകൾക്കുള്ളിൽ അസാധുവായി.കൊച്ചി തൃക്കാക്കര ഭാരതമാതാ കോളേജ് വിദ്യാർത്ഥിയുടെ ലൈസൻസ് ആണ് എൻഫോഴ്‌സ്‌മെന്റ് ആർടിഒ കെ മനോജ് ഒരു മാസത്തേക്ക് സസ്‌പെൻഡ് ചെയ്തത്.
ലൈസൻസ് ലഭിച്ച സന്തോഷത്തിൽ രണ്ടു കൂട്ടുകാരെ ബൈക്കിനു പിന്നിലിരുത്തി ഓടിച്ചതാണ് വിദ്യാർത്ഥിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ കാരണം.

Advertisements

സീപോർട്ട്- എയർപോർട്ട് റോഡിൽ ആർടിഒ സഞ്ചരിച്ചിരുന്ന വാഹനത്തിനു മുൻപിലൂടെ മൂന്നുപേർ ബൈക്കിൽ സഞ്ചരിക്കുന്നത് കണ്ട അദ്ദേഹം ഇവരെ തടയുകയും നടപടി എടുക്കുകയുമായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന വിദ്യാർത്ഥിക്ക് അന്നേദിവസം രാവിലെ ആയിരുന്നു തപാലിൽ ലൈസൻസ് ലഭിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇവർക്കൊപ്പം സുഹൃത്തുക്കളായ മൂന്നുപേർ കൂടി ഒരു ബൈക്കിൽ എത്തിയിരുന്നു. ഈ ബൈക്ക് ഓടിച്ച വിദ്യാർത്ഥിയുടെ ലൈസൻസും ആർടിഒ സസ്‌പെൻഡ് ചെയ്തു. ബൈക്കിന് പിന്നിലിരുന്നവരും ഹെൽമറ്റ് ധരിച്ചിട്ടില്ലായിരുന്നു. 3000 രൂപ വീതം ആർടിഒ ബൈക്ക് ഉടമകൾക്ക് പിഴ ചുമത്തി.

Hot Topics

Related Articles