പയ്യന്നൂരില്‍ നാല് ദിവസം നീണ്ടു നില്‍ക്കുന്ന പയ്യന്നൂര്‍ സാഹിത്യോത്സവത്തിന് ഗാന്ധി പാര്‍ക്കില്‍ തുടക്കമായി. നഗരസഭ സംഘടിപ്പിക്കുന്ന സാഹിത്യോത്സവം മറാത്തി എഴുത്തുകാരന്‍ ശരണ്‍കുമാര്‍ ലിംബാളെ ഉദ്ഘാടനം ചെയ്തു. ടി ഐ മധുസൂദനന്‍ എംഎല്‍എ അധ്യക്ഷനായി.
ചടങ്ങില്‍ കാനായി കേസരി വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരുടെ ഛായചിത്രം സാഹിത്യോത്സവ നഗരിയില്‍ കരിവെള്ളൂര്‍ മുരളി ഏറ്റുവാങ്ങി. മലയാളത്തിന്റെ കഥാകാരന്‍ ടി.പത്മനാഭന്‍, പ്രശസ്ത കവി കുരിയിപ്പുഴ ശ്രീകുമാര്‍,സുധാകരന്‍ രാമന്തളി, വിജയരാജമല്ലിക, സി കൃഷ്ണന്‍, പി വി വത്സല, പി വി കുഞ്ഞപ്പന്‍, അഡ്വ. ശശി വട്ടക്കൊവ്വല്‍, കെ കെ ഫല്‍ഗുനന്‍ എന്നിവര്‍ പ്രസംഗിച്ചു. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഒരു നഗരസഭ സാഹിത്യോത്സം സംഘടിപ്പിക്കുന്നത്. നാല് ദിനങ്ങളിലായി നടക്കുന്ന സാഹിത്യോത്സവത്തിന് നിറഞ്ഞ ആസ്വാദക സദസ്സാണ് ഉണ്ടായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നഗരസഭ സെക്രട്ടറി എം.കെ.ഗിരീഷ് പദ്ധതി വിശദീകരിച്ചു. ചെയര്‍പേഴ്‌സണ്‍ കെ വി ലളിത സ്വാഗതവും എം കെ അജയകുമാര്‍ നന്ദിയും പറഞ്ഞു.തുടര്‍ന്ന് താവം ഗ്രാമവേദിയുടെ നാട്ടറിവ് പാട്ടുകളും അരങ്ങേറി.