ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന് തോൽവി. മാഞ്ചസ്റ്റർ യുണൈറ്റഡും ആസ്റ്റൺവില്ലയും, സതാംപ്ടണും വിജയിച്ചപ്പോഴാണ് ലിവർപൂൾ പരാജയപ്പെട്ടത്. ബ്രിട്ജ്ടോണിന്റെ മൈതാനത്ത് നടന്ന മത്സരത്തിലാണ് ലിവർപൂളിന് വൻ പരാജയം നേരിടേണ്ടി വന്നത്. ഒന്നിനെതിരെ മൂന്നു ഗോളിനാണ് ലിവർപൂളിനെ ബ്രിഡ്ജ്ടോൺ പരാജയപ്പെടുത്തിയത്. 46, 53 മിനിറ്റുകളിൽ സാലി മാർച്ച് നേടിയ ഇരട്ടഗോളുകളാണ് ലിവർപൂളിനെ വിജയത്തിൽ എത്തിച്ചത്. ഡാനി വെൽബ്ലാക്ക് 81 ആം മിനിറ്റിൽ പട്ടിക തികച്ചു.
ആസ്റ്റൺ വില്ലയുടെ ബെർമിങ്ഹാമിലെ വില്ലാ പാർക്കിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ലീഡ്സിനെ ആസ്റ്റൺ വില്ല തോൽപ്പിച്ചത്. മൂന്നാം മിനിറ്റിൽ ലിയോൺ ബെയ്ലിയും, 64 ആം മിനിറ്റിൽ എമിലിയാനോയുമാണ് ആസ്റ്റൺ വില്ലയ്ക്കുവേണ്ടി ഗോൾ നേടിയത്, 83 ആം മിനിറ്റിൽ പാട്രിക് ബാംഫോർഡ് ലീഡ്സിനായി ആശ്വാസ ഗോൾ നേടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗോഡിസൺ പാർക്കിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സതാംപ്ടൺ എവർടണെ പരാജയപ്പെടുത്തിയത്. 46, 78 മിനിറ്റുകളിലാണ് ജെയിംസ് വാർഡാണ് സതാംപ്ടണു വേണ്ടി ഗോൾ നേടിയത്. 39 ആം മിനിറ്റിൽ അമാൻഡാവു ആണ് എവർടണിന്റെ ആശ്വാസ ഗോൾ നേടിയത്. നോട്ടിംങ് ഹാമിൽ നടന്ന മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ലെസ്റ്റർ സിറ്റിയെ നോട്ടിംങ്ഹാം ഫോസ്റ്റർ പരാജയപ്പെടുത്തി. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് നോട്ടീംങ് ഹാമിന്റെ വിജയം. 56, 84 മിനിറ്റുകളിൽ നേടിയ ഗോളിന് ബെർനാൻ ജോൺസണാണ് ടീമിനെ വിജയത്തിൽ എത്തിച്ചത്.
വൂൾസ്ഹാംമിന്റെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് വൂൾഹാംപ്ടൺ വെസ്റ്റ് ഹാമിനെ പരാജയപ്പെടുത്തി.