ചെന്നൈ: ലിവിംങ്ങ് ടു ഗെതറില്‍ ഉണ്ടാകുന്ന തര്‍ക്കങ്ങള്‍ കുടുംബ കോടതില്‍ ഉന്നയിക്കാനാകില്ലെന്നു മദ്രാസ് ഹൈക്കോടതി. ഒരുമിച്ച് ജീവിച്ചതിനാല്‍ ദാമ്പത്യ അവകാശങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ട് കോയമ്പത്തൂര്‍ സ്വദേശിനി സമര്‍പ്പിച്ച അപ്പീല്‍ തള്ളിക്കൊണ്ടാണു വിധി. സഹവാസത്തെ വിവാഹമായി കണക്കാക്കാനാകില്ലെന്നും ജസ്റ്റിസുമാരായ എസ്.വൈദ്യനാഥന്‍, ആര്‍.വിജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
2013ല്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ മോതിരം മാറി വിവാഹിതരായെന്നും കല്യാണച്ചടങ്ങിന്റെ ഭാഗമായി തന്റെ കാലില്‍ വരന്‍ മിഞ്ചി ഇട്ടെന്നും യുവതി വാദിച്ചു. പലപ്പോഴായി വന്‍തുക കൈപ്പറ്റിയ യുവാവ് 2016ല്‍ പിരിഞ്ഞു താമസിക്കാന്‍ തുടങ്ങിയതോടെയാണ് യുവതി കോടതിയില്‍ എത്തിയത്.