വാഷിങ്ടൺ: ലവിസ്റ്റന്‍ കൂട്ടക്കൊലയിലെ പ്രതിയെന്ന് എന്ന് സംശയിക്കുന്ന റോബര്‍ട്ട് കാര്‍ഡ് മരിച്ച നിലയില്‍. എബിസി ന്യൂസ് റിപ്പോർട്ട് അനുസരിച്ച്, വെടിയേറ്റ് മരിച്ച നിലയിൽ റോബർ കാർഡിനെ കണ്ടെത്തിയതായി സ്ഥിരീകരിച്ചു. സ്വയം മുറിവേല്‍പ്പിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം നടന്ന ലവിസ്റ്റണില്‍ നിന്ന് 8 മൈല്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയത്.
ഇയാളുടെ വീട്ടിൽ നിന്ന് സംശയാസ്പദമായ ഒരു കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. മകനെ അഭിസംബോധന ചെയ്ത് എഴുതിയ കത്ത് ആത്മഹത്യാ കുറിപ്പാണെന്നും എന്നാൽ വെടിവെപ്പിനുള്ള പ്രത്യേക കാരണങ്ങളൊന്നും പറഞ്ഞിട്ടില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒക്ടോബർ16നാണ് റോബർട്ട് കാഡ് 18 പേരെ വെടിവെച്ചു കൊന്ന അതിദാരുണമായ സംഭവം ഉണ്ടായത്. ആക്രമണത്തിൽ 80 പേര്‍ക്ക് പരിക്കേറ്റു. മൂന്നിടത്താണ് വെടിവെപ്പ് നടന്നത്.
40കാരനായ റോബര്‍ട്ട് കാർഡ്, വിരമിച്ച സൈനിക ഉദ്യോഗസ്ഥനാണ്. മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചതോടെ അടുത്ത കാലത്ത് ഇയാളെ രണ്ടാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ നേരത്തെ ഗാര്‍ഹിക പീഡന കേസില്‍ അറസ്റ്റിലായിരുന്നു.