ഒ.ബി.സി/ മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള വായ്പാ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു

കോട്ടയം: സംസ്ഥാന പിന്നാക്ക വികസന കോര്‍പ്പറേഷന്‍ ഒ.ബി .സി / മത ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി നടപ്പാക്കുന്ന വിവിധ വായ്പാ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്വയംതൊഴില്‍, വിദ്യാഭ്യാസം, പെണ്‍കുട്ടികളുടെ വിവാഹം, ഗൃഹനിര്‍മാണം, ഗൃഹ പുനരുദ്ധാരണം, വാഹനം വാങ്ങല്‍ തുടങ്ങിയവയ്ക്കുള്ള വായ്പയ്ക്ക് പുറമേ റീ ടേണ്‍ പദ്ധതിയില്‍ പ്രവാസികള്‍ക്കും സ്റ്റാര്‍ട്ട് അപ് പദ്ധതിയില്‍ പ്രൊഫഷണലുകള്‍ക്ക് മൂലധന സബ്‌സിഡിയും ലഭിക്കും. അപേക്ഷാ ഫോറം കെ.എസ്.ബി.സി.ഡി.സി കോട്ടയം ജില്ലാ ഓഫീസില്‍ നിന്ന് പ്രവര്‍ത്തി ദിവസങ്ങളില്‍ വൈകിട്ട് മൂന്നു വരെ ലഭിക്കും. വിശദവിവരം www.ksbcdc.comഎന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 0481 2303925, 2565704.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.