പിറവം നഗരസഭയിലും കൊച്ചി കോര്‍പ്പറേഷനിലും ഫലം നിര്‍ണായകം; 32 തദ്ദേശ സ്ഥാപനങ്ങളിലെ ഫലം ഇന്ന്

തിരുവനന്തപുരം സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഉപതിരഞ്ഞെടുപ്പ് നടന്ന 32 തദ്ദേശ സ്ഥാപനങ്ങളിലെ ഫലം ഇന്നറിയാം. വോട്ടെണ്ണല്‍ രാവിലെ പത്തിന് ആരംഭിക്കും. 115 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. എല്‍ ഡി എഫ് നേരിയ ഭൂരിഭക്ഷത്തില്‍ ഭരണം നടത്തുന്ന കൊച്ചി കോര്‍പറേഷനിലെ ഗാന്ധിനഗര്‍ വാര്‍ഡിലും പിറവം നഗരസഭ 14ാം വാര്‍ഡിലും ഫലം നിര്‍ണായകമാണ്.

Advertisements

27 അംഗ കൗണ്‍സിലില്‍ എല്‍ഡിഎഫ് യുഡിഎഫ് അംഗബല0 13 വീതമാണ്. ഒരു കൗണ്‍സിലറുടെ മരണവും, മറ്റൊരു കൗണ്‍സില4 സര്‍ക്കാര്‍ ജോലി കിട്ടി രാജി വെക്കുകും ചെയ്തതോടെയാണ് എല്‍ ഡി എഫ് അംഗബലം 15 ല്‍ നിന്ന് 13 ലെത്തിയത്. ഡോ. അജേഷ് മനോഹറാണ് ഇടത് മുന്നണി സ്ഥാനാ4ത്ഥി. അരുണ്‍ കല്ലറയ്ക്കലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. ജയിച്ചാല്‍ ഭരണം പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രണ്ടിടത്തും ഉണ്ടായ ഉയര്‍ന്ന പോളിംഗ് അനുകൂലമെന്ന പ്രതീക്ഷയിലാണ് ഇരു മുന്നണികളും .ആകെ 115 സ്ഥാനാര്‍ത്ഥികളാണ് ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.75.06 ശതമാനം പോളിംഗ് രേഖപ്പെടുത്തി.

കൊച്ചി കോര്‍പറേഷനില്‍ നിലവില്‍ എല്‍ഡി എഫാണ് ഭരണം നടത്തുന്നത്. കൗണ്‍സിലര്‍ കെ കെ ശിവന്റെ മരണത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന ഗാന്ധിനഗറില്‍ കെ കെ ശിവന്റെ ഭാര്യ ബിന്ദു ശിവനാണ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി. ഡിസിസി സെക്രട്ടറി പി ഡി മാര്‍ട്ടിനിലൂടെ അട്ടിമറി വിജയമാണ് യു ഡി എഫ് ലക്ഷ്യമിടുന്നത്. ആലപ്പുഴ, പാലക്കാട്, കോഴിക്കോട് ജില്ലാപഞ്ചായത്തുകളിലെ ഓരോ ഡിവിഷനുകളിലും ഉപതിരഞ്ഞെടുപ്പ് നടന്നിരുന്നു.

Hot Topics

Related Articles