കുറവിലങ്ങാട്: ദേവമാതാ കോളെജ് വിമൻസ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ, കൗമാരക്കാരായ പെൺകുട്ടികളുടെ ശാരീരിക പ്രശ്നങ്ങളെയും ജീവിതശൈലീ തകരാറുകളെയും കുറിച്ച് ബോധവത്കരണ സെമിനാർ നടത്തി. തെള്ളകം മിറ്റേര ഹോസ്പിറ്റലിലെ ഡോക്ടർമാരായ അനിത ഈപ്പൻ, അനു ജോസഫ് ,മീനു ബി., നീരജ എസ് കർത്താ എന്നിവർ ക്ലാസുകൾ നയിച്ചു.
തുടർന്നുനടന്ന മെഡിക്കൽ ക്യാമ്പിൽ അധ്യാപകർ, ജീവനക്കാർ വിദ്യാർത്ഥികൾ എന്നിവരുൾപ്പെടെ ഇരുന്നൂറോളം പേർ പങ്കെടുത്തു.
കോളെജ് ഓഡിറ്റോറിയത്തിൽ വിമൻസ് ഫോറം ജോ. കോ ഓർഡിനേറ്റർ ഡോ.സി. ഫാൻസി പോളിൻ്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം കോളെജ് വൈസ് പ്രിൻസിപ്പാൾ ഫാ. ഡിനോയി മാത്യു കവളമാക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മിറ്റേര സി.ഇ.ഒ. ശ്രീ. മാത്യു ജോസഫ്, ശ്രീമതി അഞ്ജു ബി. ,കുമാരി ഐശ്വര്യ സുനിൽ എന്നിവർ പ്രസംഗിച്ചു.