ന്യൂഡല്‍ഹി: കേന്ദ്ര സർക്കാരിന് എതിരെയുള്ള കോൺഗ്രസിന്റെ അവിശ്വാസ പ്രമേയത്തിന് സ്പീക്കര്‍ അനുമതി നല്‍കി. ചട്ടമനുസരിച്ച് എല്ലാ പാര്‍ട്ടികളുമായും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ചര്‍ച്ചയുടെ സമയക്രമം അറിയിക്കുമെന്നും അവിശ്വാസ പ്രമേയം അംഗീകരിച്ചുകൊണ്ട് സ്പീക്കര്‍ പറഞ്ഞു.
ലോക്‌സഭയില്‍ കോണ്‍ഗ്രസ് എംപി ഗൗരവ് ഗഗോയ് ആണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഇതിന് പുറമേ മണിപ്പൂര്‍ വിഷയത്തില്‍ ബിആര്‍എസ് എംപി നാമാ നാഗേശ്വര റാവു സ്പീക്കര്‍ക്ക് മറ്റൊരു അവിശ്വാസ പ്രമേയ നോട്ടീസും നല്‍കിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേ സമയം, മണിപ്പൂര്‍ വിഷയത്തില്‍ ലോക്‌സഭ ഇന്നും പ്രക്ഷുബ്ധമായി.
പ്രധാനമന്ത്രിയുടെ അസാന്നിധ്യം ചൂണ്ടികാട്ടി പ്രതിപക്ഷം മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. മണിപ്പൂര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി സഭയില്‍ ഉണ്ടാവണമെന്ന് പ്രതിപക്ഷ എംപിമാര്‍ ഉന്നയിച്ചു.
രാജ്യസഭയും പ്രതിപക്ഷ ബഹളത്തില്‍ മുങ്ങി. ‘ഇന്ത്യ മണിപ്പൂരിനൊപ്പം’ എന്ന പ്ലക്കാര്‍ഡ് പ്രതിപക്ഷം രാജ്യസഭയില്‍ ഉയര്‍ത്തി. കോണ്‍ഗ്രസ് നേതാവ് അമീ യാഗ്‌നിക്കിനെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി പൊട്ടിത്തെറിച്ചു. മണിപ്പൂരിനെക്കുറിച്ച് വനിതാ മന്ത്രി എപ്പോള്‍ സംസാരിക്കും എന്ന് അമീ യാഗ്നിക് ചോദിച്ചതാണ് സ്മൃതി ഇറാനിയെ പ്രകോപിപ്പിച്ചത്. ‘സഭയിലെ വനിതാ മന്ത്രിമാരെ സംശയിക്കരുത്, ബിഹാറിനെ കുറിച്ച് സംസാരിക്കാന്‍ ധൈര്യമുണ്ട്, റെഡ് ഡയറി.’ എന്നായിരുന്നു സ്മൃതിയുടെ വിമര്‍ശനം.
‘മണിപ്പൂരിനെക്കുറിച്ചു രാജസ്ഥാനെക്കുറിച്ചും ബീഹാറിനെക്കുറിച്ചും വനിതാ മന്ത്രിമാര്‍ സംസാരിക്കും. ഇതിനെക്കുറിച്ചെല്ലാം സംസാരിക്കാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടോ. കേന്ദ്ര മന്ത്രിസഭയിലെ വനിതകളെ സംശയിക്കരുത്.’ സ്മൃതി പറഞ്ഞു.