ഏറ്റുമാനൂർ : കളഞ്ഞ് കിട്ടിയ സ്വർണ്ണമാല ഉടമയ്ക്ക് തിരികെ നൽകി. ഏറ്റുമാനൂർ നഗരസഭ ചെയർപേഴ്സൺ ലൗലി ജോർജ്ജ്. ചെറുവാണ്ടൂർ സ്വദേശിയായ വീട്ടമ്മയുടെ മാലയാണ് നഷ്ടപ്പെട്ടത്.
ഏറ്റുമാനൂർ ഗവൺമെൻ്റ് ആശുപത്രിയിൽ രോഗിയുമായി എത്തിയപ്പോഴാണ് ചെയർപേഴ്സൺ ലൗലി ജോർജിനു ഒന്നര പവൻ ന്റെ മാല കിടന്നു ലഭിച്ചത്.ആശുപത്രിയിൽ വന്നതിനു ശേഷം തിരിച്ച് പോയ ചെറുവാണ്ടൂർ ഗീതഭവൻ വീട്ടിൽ കല്യാണിയുടെ മാലയാണ് കളഞ്ഞ് പോയത്. ചെയർപേഴ്സൺ സ്വർണ്ണ മാല ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. പിന്നിട് ഉടമയെ കണ്ടെത്തുകയും പോലിസിൻ്റെ സാന്നിദ്ധ്യത്തിൽ സ്റ്റേഷനിൽ വച്ചു ഉടമയ്ക്ക് മാല തിരികെ നൽകി.കൗൺസിലർ ബിബിഷ് വേലിമറ്റവും ചെയർപേഴ്സനൊപ്പയുണ്ടായിരുന്നു .
Advertisements

