കോട്ടയം: കനത്ത മഴയും വിൽക്കാതെ ബാക്കിയായ ടിക്കറ്റും സജിമോൻ്റെ ജീവിതത്തിൽ വിജയ വെളിച്ചം നിറച്ചു. ലോട്ടറി വിൽപ്പനക്കാരനായ, കോട്ടയം തിരുവഞ്ചൂര്‍ സ്വദേശി സജിമോൻ്റെ ജീവിതത്തിലാണ് മഴയിൽ ഭാഗ്യം തെളിഞ്ഞത്.
ദീപാവലി ദിവസമായ നവംബർ നാലിനായിരുന്നു കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ കാരുണ്യ പ്ളസ് നറക്കെടുപ്പ്. പതിവ് പോലെ കോട്ടയം കാരാപ്പുഴയില്‍ ശ്രീകാന്ത് വേണുഗോപാലന്‍ നായരുടെ ശ്രീഭദ്ര ലോട്ടറി ഏജന്‍സില്‍ നിന്നും ശ്രീകൃഷ്ണ, ഭാഗ്യമാല ലോട്ടറി ഷോപ്പില്‍ നിന്നുമാണ് സജിമോൻ വാങ്ങിയത്. തുടർന്ന്, ഭാഗ്യം നിറച്ച ബാഗുമായി നാട് മുഴുവൻ സഞ്ചരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഭാഗ്യം കൈ നീട്ടിവാങ്ങാൻ പക്ഷേ, ആരും എത്തിയില്ല. മഴയും ദീപാവലി അവധിയുടെ ആലസ്യവും ചതിച്ച സങ്കടത്തിൽ സജിമോൻ വീട്ടിലേയ്ക്ക് മടങ്ങി. എന്നാൽ, ലോട്ടറിയുടെ ഫലം വന്നതോടെ ഏജൻസിയിൽ നിന്ന് വിളിച്ച് പറഞ്ഞപ്പോഴാണ് ആ ഭാഗ്യ വാർത്ത സജിമോൻ അറിഞ്ഞത്.
കാരുണ്യ പ്ളസിൻ്റെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ആണ് സജിമോന് ലഭിച്ചത്. ദീപാവലി ദിനത്തിലെ മഴയെ തുടര്‍ന്ന് വിറ്റുപോകാതിരുന്ന ടിക്കറ്റിൻ്റെ സമ്മാനം നെഞ്ചോട് ചേർക്കുകയാണ് സജിമോൻ. വീഡിയോ കാണാം;